Latest News
Loading...

ഹിന്ദുമഹാസംഗമത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനം

പാലാ: ലോകത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക്
കുതിക്കുന്ന രാഷ്ട്രമായി ഭാരതം ഉയർന്നതായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഇന്ന് ഭാരതത്തിലേയ്ക്കാണ്
ലോകം ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മീനച്ചിൽ നദീതട ഹിന്ദുമഹാസംഗമത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


.ആത്മവിശ്വാസമില്ലാത്ത ആർക്കും സമാജത്തിൽ പരിവർത്തനം ഉണ്ടാക്കാൻ കഴിയില്ല. സ്വത്വത്തെ തിരിച്ചറിയുക എന്നത്
പ്രധാനമാണ്.രാഷ്ട്ര സ്വത്വത്തെ നശിപ്പിക്കാൻ കച്ചകെട്ടിയ നിരവധി പേർ നമ്മുടെ ഇടയിലുണ്ട്. ഇത് തിരിച്ചറിയണം.


.ധാർമ്മിക മൂല്യങ്ങൾ നമുക്ക് കൈമോശം വരികയാണ്.സർപ്പക്കാവുകൾ വെട്ടിമാറ്റലല്ല,
സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്.
ഇത് സാംസ്കാരിക ഔന്നത്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments