പൂഞ്ഞാര്‍ പനച്ചികപ്പാറയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മധുര സ്വദേശി വടിവേലു ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വടിവേലുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സുഹൃത്ത് വൈരമുത്തുവിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പനച്ചികപ്പാറയില്‍ തുണി തേപ്പ് കടയില്‍ ജോലി ഇരുവരും തമ്മില്‍ ഞായറാഴ്ച രാത്രിയാണ് വാക്കേറ്റമുണ്ടായത്. പട്ടിക കഷ്ണംകൊണ്ട് തലയ്ക്കും മൂക്കിനും അടിയേറ്റാണ് മുത്തുവിന് ഗുരുതരമായി പരിക്കേറ്റത്.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments