Latest News
Loading...

ഹോട്ടൽ മാലിന്യം തള്ളിയ കേസിൽ നാലുപേർ അറസ്റ്റിൽ

രാമപുരത്ത് പൊതു സ്ഥലത്ത് ഹോട്ടൽ മാലിന്യം തള്ളിയ കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേർത്തല പോളക്കാട്ടിൽ വീട്ടിൽ അരുൺ (33), ചേർത്തല മഹേശപുരം വീട്ടിൽ കൈലാസൻ (42), ആലപ്പുഴ പൂച്ചാക്കൽ പൊൻപുറത്ത് വീട്ടിൽ സാബു (34), തിടനാട് നിരപ്പേൽ വീട്ടിൽ ദിലീപ് (42) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ ഇന്ന് വെളുപ്പിനെ 2 മണിയോടുകൂടി ടാങ്കർ ലോറിയിൽ കൊണ്ടുവന്ന ഹോട്ടൽ മാലിന്യം രാമപുരം പിഴക് ഭാഗത്ത് തള്ളുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇവരെ വണ്ടിയുമായി പിടികൂടുകയായിരുന്നു. രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഓ ജിഷ്ണു എം.എസ് , എസ്.ഐ ജോർജ് മാത്യു , എ.എസ്.ഐ മധു എം.റ്റി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments