Latest News
Loading...

എബി ഇമ്മാനുവലിനും സിസ്റ്റർ ജിജിക്കും വൃക്ഷബന്ധു അവാർഡ്.

പാലാ: പരിസ്ഥിതി സ്ഥാപനമായ വൃക്ഷബന്ധു പ്ലാന്റേഷൻസ്, കോട്ടയം ജില്ലയിലെ മികച്ച പരി
സ്ഥിതി പ്രവർത്തകർക്കായി ഏർപ്പെടുത്തിയിട്ടുള്ള 2022 - ലെ വൃക്ഷബന്ധു അവാർഡുകൾ പ്രഖ്യാപിച്ചു. പൂഞ്ഞാർ പാതാമ്പുഴ സ്വദേശി എബി ഇമ്മാനുവൽ പൂണ്ടിക്കുളം, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപിക സിസ്റ്റർ ജിജി പുല്ലത്തിൽ എന്നിവരാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. 


.പ്രശസ്തിപത്രവും ശില്പവും 20000
രൂപയും അടങ്ങുന്നതാണ് അവാർഡ്.
പരിസ്ഥിതി- സാമൂഹിക പ്രവർത്തകനായ എബി ഇമ്മാനുവൽ മീനച്ചിൽ നദീസംരക്ഷണ
സമിതി സെക്രട്ടറി, പൂഞ്ഞാർ ‘ഭൂമിക’ സെക്രട്ടറി, പാതാമ്പുഴ വനസ്ഥലി ആവാസ് കോർഡിനേറ്റർ എന്നീ പദവികളിൽ വർഷങ്ങളായി പ്രവർത്തിക്കുന്നു. കൂടാതെ ക്ലൈമെറ്റ് ആക്ഷൻഗ്രൂപ്പ്, മീനച്ചിൽ നദീ മഴ നിരീക്ഷണ ശ്രുംഖല, ഭൂമിക നേറ്റീവ് കളക്റ്റീവ്, "വിത്തുകുട്ട',
പൂഞ്ഞാർ ടൂറിസം തുടങ്ങി നിരവധി പ്രസ്ഥാനങ്ങളിലെ സജീവ സാന്നിദ്ധ്യവുമാണ്.

.അപ്പസ്തോലിക് ഒബ്ലേറ്റ് സഭാംഗമായ സിസ്റ്റർ ജിജി പുല്ലത്തിൽ, കാഞ്ഞിരപ്പള്ളി സെന്റ്
മേരീസ് ഹൈസ്കൂളിൽ 2008 - ൽ രൂപീകരിച്ച ജീവൻ ബയോഡൈവേഴ്സിറ്റി ക്ലബ്ബ് മുഖാന്തിരം വിദ്യാർത്ഥികക്കും പൊതുജനങ്ങൾക്കുമിടയിൽ വ്യാപകമായ പരിസ്ഥിതി ബോധ
വൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സംസ്ഥാന ജൈവവൈവിധ്യബോർഡിന്റേതുൾപ്പെടെ ആറ് പ്രമുഖ പരിസ്ഥിതി പുരസ്കാരങ്ങൾ മുൻപ് ഇവർക്ക് ലഭിച്ചിട്ടുണ്ട്.
അടുത്ത മാസം ഭരണങ്ങാനത്ത് നടക്കുന്ന പൊതു ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യുമെന്ന് വൃക്ഷബന്ധു പ്ലാന്റേഷൻസ് ഡയറക്ടർ മാത്യുക്കുട്ടി തെരുവപ്പുഴ അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments