Latest News
Loading...

.എ.ഐ ക്യാമറ വിവാദം. വിജിലന്‍സ് അന്വേഷിക്കും


സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച എഐ ക്യാമറകളിലെ വിവാദം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തും. സേഫ് കേരള പദ്ധതിയിലെ അഴിമതികളെ കുറിച്ചാണ് അന്വേഷണം. എങ്ങനെയാണ് ക്യാമറകള്‍ സംബന്ധിച്ച ഇടപാടിലേയ്ക്ക് എത്തിയത് അടക്കം വിശദമായ അന്വേഷണമാണ് നടത്തുക. ക്യാമറകള്‍ സ്ഥാപിച്ചതില്‍ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. മുന്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവന്‍ പുത്തലത്തിന് എതിരെയുള്ള പരാതിയിലാണ് അന്വേഷണം. 



.പ്രാഥമിക അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്കിയത്. അതായത്, സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട പദ്ധതിയിലാണ് കഴിഞ്ഞ 20ന് വലിയ ഉദ്ഘാടനം നടന്നത്.  കെല്‍ട്രോണ്‍ ഉപകരാര്‍ നല്കിയതടക്കം അന്വേഷണ പരിധിയില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. ഏതെങ്കിലും തരത്തില്‍ ക്രമക്കേട് കണ്ടത്തിയാല്‍, കേസ് എടുത്ത് കൂടുതല്‍ അന്വേഷണം വരുകയും ചെയ്യും.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments