കോട്ടയം: കടനാട് ഗ്രാമപഞ്ചായത്തിലെ പുത്തൻപുര-ഐങ്കൊമ്പ് കുടിവെള്ള പദ്ധതി, ഐങ്കൊമ്പ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ്, നവീകരിച്ച റോഡുകൾ എന്നിവയുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ. നിർവഹിച്ചു. ഐങ്കൊമ്പ് ജനതാ ആർപിഎസ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു അധ്യക്ഷ വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.
.പുത്തൻപുര-ഐങ്കൊമ്പ് കുടിവെള്ള പദ്ധതി 34 ലക്ഷം രൂപ ചെലവിട്ടാണു പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് ഫണ്ടും എംഎൽഎയുടെ ആസ്തിവികസന ഫണ്ടും ഉപയോഗിച്ച് ആറു റോഡുകൾ നവീകരിച്ചു. കൊല്ലപ്പള്ളി- തുമ്പിമല, ഐങ്കൊമ്പ്-അങ്കണവാടി, പിഴക്-ചെറുകുന്ന്, മരങ്ങാട്--ഏഴാച്ചേരി, മരങ്ങാട്- കല്ലകത്ത്, ആറാം മൈൽ- തേക്കിൻകാട് എന്നീ റോഡുകളാണ് നവീകരിച്ചത്എം.എൽ. എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ചാണ് ഐങ്കൊമ്പ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
.കുടിവെള്ളപദ്ധതിക്കുവേണ്ടി സ്ഥലവും സംഭാവനയും നൽകിയ റോബിൻ പുത്തൻപുര, സണ്ണി കുറുന്താനത്ത് എന്നിവരെ ആദരിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. ബിജു, കടനാട് ഗ്രാമപഞ്ചായത്തംഗങ്ങളായ ജയ്സൺ പുത്തൻകണ്ടം, സിബി ചക്കാലയ്ക്കൽ, ബിന്ദു വിനു, ജിജി തമ്പി, റീത്താ ജോർജ്, കടനാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അപ്പച്ചൻ മൈലക്കൽ, ലിസി സണ്ണി, മുൻ ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ്, കുടിവെള്ള പദ്ധതി കമ്മിറ്റി പ്രസിഡന്റ് സണ്ണി കുറുന്താനത്ത് എന്നിവർ പങ്കെടുത്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments