Latest News
Loading...

വെള്ളാപ്പാട് ശ്രീവനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ ഇരട്ട പൊങ്കാല

 വെള്ളാപ്പാട് ശ്രീവനദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഇരട്ട പൊങ്കാല ഭക്തിസാന്ദ്രമായി. തന്ത്രിമുഖ്യന്‍ തൃപ്പൂണിത്തുറ പെരുമ്പിള്ളിയാഴത്ത് മനയില്‍ ബ്രഹ്‌മശ്രീ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലും ക്ഷേത്രം മേല്‍ശാന്തി തുരുത്തിയില്‍ ഇല്ലത്ത് ബ്രഹ്‌മശ്രീ പ്രദീപ് നമ്പൂതിരിയുടെ സഹകാര്‍മികത്വത്തിലുമാണ് ചടങ്ങുകള്‍ നടന്നത്. ഭക്തര്‍ക്ക് തങ്ങളുടെ അമ്മയെ പൂജിക്കാന്‍ നിവേദ്യം ഒരുക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം കിട്ടുന്ന അപൂര്‍വ ദിവസമാണ് പൊങ്കാല ദിനം.


.ക്ഷേത്രത്തില്‍ പതിവ് ചടങ്ങുകള്‍ക്ക് പുറമേ 9 മണിക്ക് ആരംഭിച്ച പൊങ്കാലയില്‍ അടുപ്പിലേക്ക് തന്ത്രി അഗ്‌നി പകര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് ആറിന് മാവേലിക്കര മുളയ്ക്കല്‍ മഠത്തില്‍ ബ്രഹ്‌മശ്രീ ജയപ്രകാശ് നമ്പൂതിരിയുടെ മുഖ്യ കാര്‍കത്വത്തില്‍ നടന്ന ജീവിത എഴുന്നള്ളത്തും ഭക്തിസാന്ദ്രമായിരുന്നു.

വീഡിയോ കാണാം : Facebook 

ജീവത എഴുന്നള്ളത്ത് : Facebook 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments