Latest News
Loading...

ഉഴവൂർ ഗ്രാമപഞ്ചായത് അനുമോദന യോഗം സംഘടിപ്പിച്ചു

 ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം 100 ശതമാനം വസ്തുനികുതി പിരിവും 100 ശതമാനം പദ്ധതിചെലവും പൂര്‍ത്തീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ജീവനക്കാരേയും ജനപ്രതിനിധികളേയും അനുമോദിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദന യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ച യോഗം കടുത്തുരുത്തി എംഎല്‍എ ശ്രീ മോന്‍സ് ജോസഫ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജോൺസൻ പുളിക്കയിൽ മുഖ്യപ്രഭാഷണം നടത്തി.

.ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി എം മാത്യു, ബ്ലോക്ക് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി എന്‍ രാമചന്ദ്രന്‍ , ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഏലിയാമ്മ കരുവിള, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ബൈജു ജോൺ പുതിയടത്തുചാലിൽ, ബി ഡി ഒ ഷാജി, പഞ്ചായത്ത് സെക്രട്ടറി സുനിൽ എസ്, ഗ്രാമപഞ്ചായത് മെമ്പർമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യോഗത്തില്‍ എല്ലാ പഞ്ചായത്ത് മെമ്പര്‍മാരും പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ ജീവനക്കാർക്കും, എല്ലാ ഇപ്ലിമെന്റിംഗ് ഓഫീസര്‍മാർക്കും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ സഹായിച്ച എല്ലാവര്‍ക്കും ആദരം അര്‍പ്പിക്കുന്നതായും ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകപരം ആണെന്നും ബഹുമാനപ്പെട്ട എം എല്‍ എ മോന്‍സ് ജോസഫ് അറിയിച്ചു.

.പദ്ധതികൾക്ക് വൈകി ലഭിച്ച അംഗീകാരം, എഞ്ചിനീയർ ഉൾപ്പെടെ ജീവനക്കാർ ആദ്യഘട്ടത്തിൽ ഇല്ലാതിരുന്നത്, ജി എസ് ടി യിൽ വന്ന വർദ്ധനവ് തുടങ്ങി നിരവധി പ്രതിസന്ധികൾ നേരിട്ടുവെന്ക്കിലും അവയെല്ലാം മറികടന്നു മുന്നേറാൻ സാധിച്ചത് ജനപ്രതിനിധികളും ജീവനക്കാരും ഒത്തൊരുമയോടെ ഉള്ള പ്രവർത്തനം ഒന്ന് കൊണ്ടാണെന്നു ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments