ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ നാസ്സർ വെള്ളൂപ്പറംമ്പിലിനെ കള്ള കേസിൽ കുടുക്കി അപമാനിക്കാൻ സെക്രട്ടറി നടത്തുന്ന നീക്കത്തിനെതിരെ യുഡിഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നാളെ 28/4/2023 രാവിലെ 10 മണി മുതൽ നഗരസഭ ഓഫീസിന് മുന്നിൽ ധർണ നടത്തുന്നതിന് യുഡിഫ് ഈരാറ്റുപേട്ട മണ്ഡലം നേതൃയോഗം തീരുമാനിച്ചു .
ഇന്നലെ നഗരസഭ സെക്രട്ടറി കോട്ടയത്തു കോൺഫറൻസിന് പോയ സമയത്ത് ഫയൽ ആവിശ്യപ്പെട്ടു കൊണ്ട് പതിനഞ്ചാം വാർഡ് കൗൺസിലർ നാസർ വെള്ളൂപ്പറമ്പിൽ സെക്രട്ടറി ഓഫീസിൽ ഉണ്ടെന്ന പ്രതീക്ഷയിൽ ഡോറിൽ തട്ടുകയും മറുപടി ലഭിക്കാതെ വന്നപ്പോൾ ഒരാഴ്ച ആയി സെക്രട്ടറി കോൺഫറൻസിൽ ആണെന്നും സൂപ്രണ്ടിനോട് ഫയൽ ചോദിക്കുകയും ചെയ്ത സാഹചര്യം ദുരുപയോഗപ്പെടുത്തി സെക്രട്ടറിക് വേണ്ടി വിട് പണി ചെയ്യുന്ന ആളുകളെ കൊണ്ട് ഡോറിൽ നാശ നഷ്ടം വരുത്തിയ ശേഷം വ്യാജ മൊഴി കൊടുത്ത് സെക്രട്ടറി പോലീസിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു എന്ന് യുഡിഎഫ് ആരോപിച്ചു.
സൂപ്രണ്ട് ത്രേസ്യാമ്മയിൽ നിന്നും സെക്രട്ടറിയുടെ മുറിയിൽ ഉണ്ടായിരുന്ന ഫയൽ മുനിസിപ്പൽ ജീവിനക്കാരൻ വഴി സൂപ്രണ്ട് ചെയർപേഴ്സണെ ഏൽപ്പിയ്ക്കുകയുണ്ടായി. എന്നാൽ ഈ ഫയൽ നഷ്ടപ്പെട്ടു എന്ന് പറഞ്ഞു പോലീസിൽ വ്യാജ മൊഴി കൊടുത്താണ് കേസ് എടുപ്പിക്കുവാൻ സെക്രട്ടറി ശ്രമിച്ച് വരുന്നത് പോലീസിൽ വ്യാജ പരാതിയും വ്യാജ മൊഴിയും കൊടുത്ത സെക്രട്ടറിക്ക് എതിരെ അടിയന്തിര നിയമ നടപടി സ്വീകരിക്കണമെന്ന് യുഡിഫ് നേതൃയോഗം ആവിശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് വർഷക്കാലമായി ഈരാറ്റുപേട്ട നഗരസഭയുടെ വികസ്നത്തെ തുരങ്കം വയ്ക്കുന്ന സെക്രട്ടറി തൊട് ന്യായങ്ങൾ പറഞ്ഞു നഗരസഭയിലേക്ക് കടന്ന് വരുന്ന പൊതു ജനങ്ങളെയും ബുദ്ധി മുട്ടിച്ചു വരികയാണ് ജനങ്ങൾക്ക് ആവിശ്യം ഉള്ള സേവനങ്ങൾ കൃത്യമായി നൽകാത്ത സെക്രട്ടറിയേ അടിയന്തിരമായി മാറ്റി പുതിയ സെക്രട്ടറിയേ ഈരാറ്റുപേട്ട നഗരസഭയിലേക്ക് അനുവദിച്ചു തരാൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയോടും മറ്റു ഡിപ്പാർട്മെന്റ് തല മേധാവികളോടും ആവിശ്യപ്പെടുന്നതിന് യോഗം തീരുമാനിച്ചു .
യോഗത്തിൽ യുഡിഫ് ഈരാറ്റുപേട്ട മണ്ഡലം കൺവീനർ റാസി ചെറിയവല്ലം, അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പ്രസിഡന്റ് കെ.എം അഷ്‌റഫ്,കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് നഗരസഭ വൈസ് ചെയർമാനും ആയ അഡ്വ.. മുഹമ്മദ് ഇല്യാസ്,നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൽഖാദർ,മുസ്ലിം ഈരാറ്റുപേട്ട മണ്ഡലം പ്രസിഡന്റ് കെ. എ മുഹമ്മദ് ഹാഷിം,വെൽഫയർ പാർട്ടി പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ഹസീബ് വെളിയത്ത്,കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റസീം മുതുകാട്ടിൽ , നഗരസഭ കൗൺസിലർമാരായ നാസർ വെള്ളുപ്പറമ്പിൽ, അൻസർ പുള്ളോലിൽ,ഫസിൽ റഷീദ്, സുനിൽ കുമാർ, പി. എം അബ്ദുൽഖാദർ, റിയാസ് പ്ലാമൂട്ടിൽ,സുനിത ഇസ്മായിൽ, ഷെഫ്ന ആമീൻ,ഫാസില അബ്സാർ, അൻസൽന പരിക്കുട്ടി സഹല ഫിർദൗസ് തുടങ്ങിയവർ സംസാരിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments