Latest News
Loading...

കുരിശിന്റെ വഴിയെ ചേന്നാട് തൈനി മലയിലേക്ക് പ്രാർത്ഥനയോടെ വിശ്വാസികൾ

 ചേന്നാട് മാളിക പ്രദേശങ്ങളിലെ എറ്റവും ഉയർന്ന മലയായ തൈനി മലയിലേക്ക് 40 വർഷങ്ങൾക്ക് ശേഷം ഈ ദുഖവെള്ളിയാഴ്ച വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. ചേന്നാട് ലൂർദ് മാതാ പള്ളിയിൽ നിന്നുമാണ് ഇടവക സമൂഹം ദുഖവെള്ളിയാഴ്ച മലകയറുന്നത് . നാല്പത് വർഷങ്ങൾക്ക് മുബ് ഇവിടെ കുരിശ് സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ നിന്ന് വിശ്വാസികൾ ഇവിടെ മല കയറിയിരുന്നു. പിന്നിട് -നിലച്ച് പോയ ഈ തീർത്ഥാടനം ചേന്നാട് ലൂർദ് മാതാ പള്ളിയുടെ ഇപ്പോഴത്തെ വികാരി ഫാദർ തോമസ് മുലേ ചാലിൽ ആണ് ഈ ദുഃഖവെള്ളിയാഴ്ച പുനരാംഭിക്കുന്നത് 

പാറത്തോട് പുഞ്ഞാർ പുഞ്ഞാർ തെക്കേകര പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന ഈ മല പ്രദേശം പ്രകൃതി രമണിയമാണ്. സുന്ദരമായ നിരവധി കാഴ്ചകളാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത് . ആലപ്പുഴ കോട്ടയം ജില്ലകളുടെ ഭംഗി ഇവിടെ നിന്നും ആസ്വദിക്കാം.  പുഞ്ഞാർ പാതാമ്പുഴ തകിടി വാഗമൺ പൊൻകുന്നം . കോട്ടയം - ആലപ്പുഴ ലൈറ്റ് ഹൗസ് എന്നിവയും കാണാം നിരവധി സന്ദർശകരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments