Latest News
Loading...

റ്റി.ഡി ജോർജ് തയ്യിൽ തീക്കോയി സഹകരണ ബാങ്ക് പ്രസിഡൻറ്.

തീക്കോയി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി യു.ഡി.എഫിലെ റ്റി.ഡി ജോർജ് തയ്യിൽ (കോൺഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥിയായ റ്റി.ഡി ജോർജിന് 7 വോട്ടും കേരള കോൺഗ്രസ് (എം) ലെ പി.എസ് സെബാസ്റ്റ്യന് 5 വോട്ടും ലഭിച്ചു.സിപിഐ അംഗം യോഗത്തിൽ നിന്നും വിട്ടു നിന്നു. യു.ഡി.എഫിലെ മുൻധാരണ പ്രകാരം എം.ഐ ബേബി മുത്തനാട്ട് രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 

.തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ കായിക അധ്യാപകനും ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ ഭരണസമിതി അംഗം കൂടിയാണ് റ്റി.ഡി. ജോർജ് തയ്യിൽ.സഹകരണ സംഘം ഈരാറ്റുപേട്ട യൂണിറ്റ് ഇൻസ്പെക്ടർ നൗഷാദ് വരണാധികാരിയായിരുന്നു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments