Latest News
Loading...

ക്ഷേത്രങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ധനസഹായം വിതരണം ചെയ്തു


സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്  ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന ധനസഹായത്തിന്റെ തെക്കന്‍ മേഖലയിലെ വിതരണം കടപ്പാട്ടൂര്‍ ക്ഷേത്ര സന്നിധിയില്‍ നടന്നു.സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. 

ഗുരുവായൂര്‍  ദേവസ്വത്തിന്റെ പ്രവര്‍ത്തനം ഗ്ലാഘനീയമാണെന്നും ആചാരാനുഷ്ഠാനങ്ങള്‍ക്ക് മാത്രമല്ല, സാമൂഹിക മുന്നേറ്റങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ ഊന്നല്‍ ല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ധനസഹായത്തിന്റെ വിതരണം ഈരാറ്റുപേട്ട അങ്കാളമ്മല്‍ കോവില്‍ ക്ഷേത്രത്തിന് നല്‍കിക്കൊണ്ട് ജോസ് കെ.മാണി എം.പി.നിര്‍വ്വഹിച്ചു. 


ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അദ്ധ്യക്ഷനായി.ഗവ.ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എംഎല്‍എമാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, സി.കെ.ആശ, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജോബ് മൈക്കിള്‍, കടപ്പാട്ടൂര്‍ ദേവസ്വം പ്രസിഡന്റ് സി.പി.ചന്ദ്രന്‍ നായര്‍,വാര്‍ഡ് അംഗം സി.എസ്.സിജു, ദേവസ്വം ഭരണസമിതിയംഗങ്ങളായ
മനോജ് ബി.നായര്‍, വി.ജി.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്ത് ആകെ അഞ്ച് കോടി രൂപയാണ് ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments