കേരള സ്റ്റേറ്റ് സബ് ജൂനിയർ റാങ്കിംഗ് ടൂർണമെന്റിന് സ്പോർട്സ് അരീന പാലായിൽ തുടക്കമായി. മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസ് കെ മാണി എംപി ഉദ്ഘാടനം നിർവഹിച്ചു. കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് മുഹമ്മദ് താരിഖ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി എൻ പി ലവ്ജീൻ സ്വാഗതം ആശംസിച്ചു.
.ചടങ്ങിൽ കെഡിബിഎസ്എ ജില്ലാ പ്രസിഡൻറ് കുഞ്ഞു മൈക്കിൾ മണർകാട്, മുത്തോലി ഗ്രാമ പഞ്ചായത്ത് മെമ്പർ സിജു സി എസ് , ബിജോ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു. കോട്ടയം ജില്ലാ ബാഡ്മിൻറൺ ഷട്ടിൽ അസോസിയേഷൻ വൈസ് പ്രസിഡൻറ് ജി പ്രശാന്ത് നന്ദി രേഖപ്പെടുത്തി.
.11, 13 വയസിൽ താഴെ പ്രായമുള്ള 350 ഓളം കുട്ടികളാണ് ഇവിടെ മത്സരിക്കുന്നത്. മൽസരങ്ങൾ 19ന് സമാപിക്കും. ഉദ്ഘാടന ദിവസമായി ഇന്ന് 106 മത്സരങ്ങളാണ് നടക്കുകയുണ്ടായത്. നാളെ രാവിലെ 9 മണിക്ക് മത്സരങ്ങൾ വീണ്ടും ആരംഭിക്കും. മത്സരങ്ങൾ കാണുന്നതിന് പ്രവേശനം സൗജന്യമാണ്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments