Latest News
Loading...

സമര വിജയമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

 പാലാ ജനറൽ ആശുപത്രിയുടെ സുരക്ഷ ചുമതല സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുവാൻ ഉള്ള തീരുമാനം റദ്ദ് ചെയ്തത് കോൺഗ്രസിന്റെ സമര വിജയമെന്ന് നേതാക്കൾ

 പാലാ ജനറൽ ആശുപത്രിയുടെ സുരക്ഷ ചുമതല സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാനുള്ള തീരുമാനം എംഎൽഎ മാണി സി കാപ്പന്റെ നിർദ്ദേശാനുസരണം ഇന്ന് ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി റദ്ദ് ചെയ്തു. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി സമരം പ്രഖ്യാപിക്കുകയും  ഏപ്രിൽ മൂന്നിന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ ഉപരോധസമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പാലാ നഗരസഭയിലെ ഭരണകക്ഷി കൗൺസിലറെ സഹായിക്കാനാണ് ഈ നീക്കം എന്ന ഗുരുതരമായ ആരോപണവും കോൺഗ്രസ് ഉന്നയിച്ചിരുന്നു.  



.എംഎൽഎ കൂടി കർശന നിലപാടെടുത്തതോടെ കോൺഗ്രസിന്റെ പ്രതിഷേധം ഫലം കാണുകയും സ്വകാര്യ ഏജൻസിക്ക് കരാർ നൽകാനുള്ള നീക്കത്തിൽ നിന്ന് സൂപ്രണ്ട് പിന്നോട്ട് പോകുകയും ആയിരുന്നു. അധികമായി നാല് സുരക്ഷാ ജീവനക്കാരെ നേരിട്ട് അഭിമുഖം നടത്തി നിയമിക്കുവാനും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ തീരുമാനമായി.  



.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധിയായി നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും യോഗത്തിൽ പങ്കെടുത്തിരുന്നു. ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ് നടത്തിയ ഈ പോരാട്ടത്തിന്റെ വിജയം കൂടുതൽ പോരാട്ടങ്ങളുമായി മുന്നിട്ടിറങ്ങുവാൻ പ്രചോദനം നൽകുന്നു എന്ന് പ്രസിഡന്റ് തോമസ് ആർ വി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം വിലയിരുത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments