Latest News
Loading...

സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിംഗ് മത്സരങ്ങള്‍ നാളെ സമാപിക്കും


പാലാ:സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിംഗ് മത്സരങ്ങള്‍ നാളെ സമാപിക്കും. പാലാ സ്‌പോര്‍ട്‌സ് അരീന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൂന്ന് ദിവസമായി നടക്കുന്ന മത്സരത്തില്‍ ആകെ 288 മത്സരങ്ങള്‍ പൂര്‍ത്തിയായി. നാളെ രാവിലെ 8 മുതല്‍  സെമി ഫൈനലും രണ്ട് മുതല്‍ ഫൈനല്‍ മത്സരവും നടക്കും.


. 4.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍  മണി സി.കാപ്പന്‍ എംഎല്‍എ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവന്‍ എന്നിവര്‍ വിതരണം ചെയ്യും. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞു മൈക്കിള്‍ അധ്യക്ഷനാകും. ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് എസ്.മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തും. 

.വേള്‍ഡ് ബാഡ്മിന്റണ്‍ ഫെഡറേഷന്‍ റെഫറി ജയശ്രീ നായര്‍ വിശിഷ്ടാഥിതിയാകും. പാലാ  പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.  തോംസണ്‍, അസോസിയേഷന്‍ സംസ്ഥാന ഖജാന്‍ജിയും സ്‌പോര്‍ട്‌സ് അരീന എംഡിയുമായ ബിജോ ജോര്‍ജ്ജ്,ജില്ലാ ഭാരവാഹികളായ  സൈജന്‍ സ്റ്റീഫന്‍, ലൗജന്‍ എന്‍.പി, പ്രശാന്ത്, ജി.ശ്രീകുമാര്‍, പഞ്ചായത്തംഗം സിജു എന്നിവര്‍ സംസാരിക്കും.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments