Latest News
Loading...

പൂക്കുളം പാലം പുനർനിർമ്മാണം അവസാന ഘട്ടത്തിലേക്ക്

കടനാട് പഞ്ചായത്തിലെ പൂക്കുളം നിവാസികളുടെ ചിരകാലാഭിലാഷം പൂവണിയുന്നു. അപകടാവസ്ഥയിലായിരുന്ന പൂക്കുളം പാലം വീതി കൂട്ടി പുനർനിർമ്മിക്കണമെന്ന ആവശ്യമാണ് മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ സാക്ഷാൽക്കരിക്കപ്പെടുന്നത്. 

.എംഎൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 44 ലക്ഷം രൂപ ചെലവൊഴിച്ചു പുനർനിർമ്മിക്കുന്ന പൂക്കുളം പാലത്തിൻ്റെ കോൺക്രീറ്റിംഗ് നടപടികൾ പൂർത്തീകരിച്ചു. കോൺക്രീറ്റിംഗ് നടപടികൾ മാണി സി കാപ്പൻ എം എൽ എ നേരിട്ടെത്തി വിലയിരുത്തി. പൂക്കുളം മേഖലയിലെ നിരവധി ആളുകൾക്ക് ഈ പാലം ഗുണം ചെയ്യുമെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments