Latest News
Loading...

പാലായിൽ വാഹനങ്ങളുടെ കൂട്ടയിടി

പാലാ സെന്റ് തോമസ് പ്രസിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. നാല് വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. കൊട്ടാരമറ്റത്ത് നിന്നും പാലാ ടൗണിലേയ്ക്ക് വരികയായിരുന്നു വാഹനങ്ങളെല്ലാം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. 

.പാലായിലേയ്ക്ക് വരികയായിരുന്ന വാഗണ്‍ആര്‍ കാര്‍ മുന്നില്‍പോയ നാനാേ   കാറിലാണ് ആദ്യം ഇടിച്ചത്. നിയന്ത്രണംവിട്ട നാനോ കാര്‍ മുന്നില്‍ പോയ ഓട്ടോറിക്ഷയിലും ഇടിച്ചു. ഇടിയേറ്റ ഓട്ടോറിക്ഷ മുന്നോട്ട് കുതിച്ച് മുന്നില്‍പോയ സ്വിഫ്റ്റ് കാറിലും ഇടിച്ചു. ഇതിനിടയില്‍പെട്ട ഒരു ബൈക്ക് യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു

.അപകടത്തെ തുടര്‍ന്ന് പാലാ പോലീസ് സ്ഥലത്തെത്തി. വാഗണ്‍ആര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിയതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

വീഡിയോ കാണാം : Facebook 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments