Latest News
Loading...

തണ്ണീർപ്പന്തൽ ഒരുക്കി പാലാ നഗരസഭ

പാലാ നഗരത്തിലെ കടുത്ത വേനലിൽ നിന്നും പൊതുജനങ്ങൾക്ക് ആശ്വാസമേകുന്നതിലേക്കായി നഗരസഭ വിവിധ ഭാഗങ്ങളിലായി അഞ്ച് തണ്ണീർപന്തലുകൾ ഒരുക്കി. ളാലം നഗരസഭ ജംഗ്ഷൻ, ചെത്തിമറ്റം ആർ റ്റി ഓഫീസ് ജംഗ്ഷൻ, കുരിശുപള്ളി ജംഗ്ഷൻ, തെക്കേക്കര, കൊട്ടാരമറ്റം ജംഗ്ഷനുകൾ എന്നിവിടങ്ങളിലാണ് ഭക്ഷ്യ വിതരണ ശൃംഖലയായ ഹൈഡീസ് ഹൈപ്പർ മാർക്കറ്റുമായി കൈകോർത്തുകൊണ്ട് ആരംഭിച്ചിരിക്കുന്നത്. 

.നഗരത്തിലെ വിവിധ തണ്ണീർപന്തലുകളുടെ ഔപചാരികമായി ഉദ്ഘാടനം ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ, ഷാജു വി തുരുത്തൻ, അഡ്വക്കേറ്റ് ബിനു പുളിക്കണ്ടം എന്നിവർ നിർവഹിച്ചു.. 

തണ്ണീർ പന്തലിൽ നിന്നും പൊതുജനങ്ങൾക്ക് ശുദ്ധജലം, തണുത്ത മോരും വെള്ളം, എന്നിവ നിലവിൽ ലഭ്യമാണന്നു ചെയർപേഴ്സൺ അറിയിച്ചു... 

കൗൺസിലർമാരായ മായ രാഹുൽ, ഷീബാ ജിയോ, സിജി ടോണി, ഹൈഡീസ് മാനേജിംഗ് ഡയറക്ടർ . നിധിൻ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു... യോഗത്തിൽ നഗരസഭാ ഉദ്യോഗസ്ഥർ, പൗരപ്രമുഖർ,റസിഡൻസ് ഭാരവാഹികൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു..

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments