Latest News
Loading...

തിരുവത്താഴ സ്മരണയിൽ ഇന്ന് പെസഹ ആചരണം

 നോമ്പാചരണങ്ങളുടെ സമാപന ദിവസങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിലും ഭവനങ്ങളിലും ഇന്ന് പെസഹ ആചരണം. യേശു ക്രിസ്തു ശിഷ്യന്മാരുടെ കാല് കഴുകി ചുംബിച്ച ശേഷം അപ്പവും വീഞ്ഞും നൽകിയതിന്റെ സ്മരണ പുതുക്കിയാണ് ദേവാലയങ്ങളിലും വീടുകളിലും പെസഹാ ആചരിക്കുന്നത് ദേവാലയങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും വചന സന്ദേശം ദിവ്യകാരുണ്യ ആരാധനയും നടക്കും ഭവനങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷയും നടക്കും 

.പാലാ രൂപതയിലെ വിവിധ ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയ്ക്ക് വിവിധ വൈദികർ നേതൃത്വം നൽകി പാലാ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പെസഹാ തിരുകർമ്മങ്ങൾക്കും കാൽ കഴുകൽ ശുശ്രൂഷയ്ക്കും മാർ ജോസഫ് കല്ലറങ്ങാട്ട് ,മാർ ജോസഫ് പള്ളിക്കാപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി വികാരി ഫാ.ജോസ് കാക്കല്ലിൽ ഫാ.ജോസഫ് മുത്തനാട്ട് സഹ വികാരിമാരായ ഫാ.ദേവസ്യാച്ചൻ വട്ടപ്പലം ഫാ.സെബാസ്റ്റ്യൻ ആലപ്പാട്ട്കോട്ടയിൽ ജോർജ് ഒഴുകയിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.

വീഡിയോ കാണാം: Facebook 

.കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം അർകദിയാക്കൻ തീർത്ഥാടന ദേവാലയത്തിൽ ആർച്ച് പ്രീസ്റ്റ് ഫാ.അഗസ്റ്റിൻ കൂട്ടിയാനി തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി ചേർപ്പുങ്കൽ മാർ സ്ലിവാ ഫെറോനെ പള്ളിയിൽ തിരുകർമ്മങ്ങൾക്ക് വികാരി ഫാ.ജോസഫ് പാനാമ്പുഴ കാർമികത്വം വഹിച്ചു നാളെ വെള്ളിയാഴ്ച ക്രൈസ്തവ ദേവാലയങ്ങളിൽ വിവിധ ചടങ്ങുകളെ ദുഃഖവെള്ളി ആചരണവും വിവിധ വൈദികരുടെ നേതൃത്വത്തിൽ കുരിശിന്റെ വഴിയും നഗരി കാണിക്കലും നടക്കും

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments