Latest News
Loading...

മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഇരുപത്തി ഒമ്പതാം വര്‍ഷത്തിലേക്ക്.



മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഇരുപത്തി ഒമ്പതാം വര്‍ഷത്തിലേക്ക്. വാര്‍ഷിക ആഘോഷ പരിപാടികള്‍ ഏപ്രില്‍ 30 ഞായറാഴ്ച ആറുമണിക്ക് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെയര്‍പേഴ്‌സണ്‍  ജോസിന്‍ ബിനോ ഉദ്ഘാടനം നിര്‍വഹിക്കും

മീനച്ചില്‍ താലൂക്കിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക സംഘടനയായ മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി 28 വര്‍ഷം പൂര്‍ത്തിയാക്കി ഇരുപത്തി ഒമ്പതാമത് വര്‍ഷത്തിലേക്ക് കടക്കുകയാണ്. കലാ സാംസ്‌കാരിക രംഗത്ത് പാലായുടെ നിറ സാന്നിധ്യമായി മാറിക്കഴിഞ്ഞ ഫാസ് എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി കേരളത്തിലെ മികച്ച കലാകാരന്‍ മാരെയാണ് പാലായുടെ മണ്ണിലേക്ക് വിരുന്നിനെത്തിക്കുന്നത്. നാടകം, മാജിക് ഷോ,മിമിക്‌സ് പരേഡ്,കഥാപ്രസംഗം തുടങ്ങി അന്യം നിന്ന് കൊണ്ടിരിക്കുന്ന കലകളെ വീണ്ടും ആസ്വാദകരിലേക്ക് എത്തിച്ച് മുതിര്‍ന്നവര്‍ക്കും പുതു തലമുറയ്ക്കും ഒന്നിച്ച് കൂടാനും കലാപരിപാടികള്‍ ഒന്നിച്ചിരുന്ന് ആസ്വദിക്കാനും ഒരു വേദി അതാണ് മീനച്ചില്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഒരുക്കുന്നത്.

പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം 2023 ഏപ്രില്‍ 30 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് ബഹു.മുനിസിപ്പല്‍ ചെയര്‍ പേഴസണ്‍ ജോസിന്‍ ബിനോ ിര്‍വഹിക്കും.പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിക്കും. സമ്മേളനാനന്തരം നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ ആത്മകഥ 'ഞാന്‍ ' എന്ന നാടകം കൊച്ചി ചൈത്രതാര അവതരിപ്പിക്കും. ഭാരവാഹികളായ അഡ്വ.രാജേഷ് പല്ലാട്ട്,,ബെന്നി മൈലാഡൂര്‍,രാജന്‍ കെ. കെ., സോമ ശേഖരന്‍ തചെട്ട്,വി. എം.അബ്ദുള്ള ഖാന്‍,ബൈജു കൊല്ലം പറമ്പില്‍, ഉണ്ണി കുള പ്പുറം, ബേബി വലിയ കുന്നത്, ഫിലിപ് ഓട ക്കല്‍, വിനയ കുമാര്‍ മാനസ എന്നിവര്‍  വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments