Latest News
Loading...

സ്വാസ്ഥ്യം കുറവിലങ്ങാട് 2023 ന് തുടക്കമായി




മാലിന്യ സംസ്കരണത്തിലും ആരോഗ്യ ശുചിത്വ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ആധുനിക സമൂഹം വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും ജനങ്ങള്‍ ഒന്നിച്ച് നിന്ന് ആരോഗ്യ ജാഗ്രതയിലും ശുചിത്വ മാലിന്യ സംസ്കരണത്തിലും കൂടുതല്‍ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ അത് വലിയ ദുരന്തത്തിന് ഇടയാക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ബിനു ജോണ്‍ പറഞ്ഞു. ആരോഗ്യ ശുചിത്വ മാലിന്യ സംസ്കരണ മേഖലയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുറവിലങ്ങാട് പഞ്ചായത്തിന്‍റെ സ്വാസ്ഥ്യം പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വകുപ്പ് ആരോഗ്യ വകുപ്പ്, ശുചിത്വ മിഷന്‍, കില, ആര്‍ ജി എസ് എ, ഹരിതകേരള മിഷന്‍ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ ശുചിത്വ മാലിന്യ സംസ്കരണമേഖലകളില്‍ കുറവിലങ്ങാട് പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സ്വാസ്ഥ്യം കുറവിലങ്ങാട് 2023 പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. 

.ശുചിത്വ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ് ആമുഖ പ്രസംഗം നടത്തി.  ആര്‍ സി എച്ച് ജില്ലാ ഓഫീസര്‍ ഡോ. സിത്താര സി ജെ മുഖ്യ പ്രഭാഷണം നടത്തി. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരണം , സംസ്കരണം , ജൈവമാലിന്യസംസ്കരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവത്കരണ പരിപാടികള്‍, ആരോഗ്യ ക്യാമ്പുകള്‍, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തി ശുചിത്വ സുന്ദര പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്വാസ്ഥ്യം കുറവിലങ്ങാട് 2023. വൈസ് പ്രസിഡന്‍റ് അല്‍ഫോന്‍സാ ജോസഫ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സന്ധ്യാ സജികുമാര്‍, എം എന്‍ രമേശന്‍, വിനു കുര്യന്‍, ഡാര്‍ളി ജോജി, കമലാസനന്‍ ഇ കെ, ജോയ്സ് അലക്സ്, ലതികാ സാജു, രമാ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം എം ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രദീപ് എന്‍ സ്വാഗതവും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ ടെസി സജീവ് നന്ദിയും പറഞ്ഞു. 

.കില റിസോഴ്സ് പേഴ്സണ്‍ ശ്രീശങ്കര്‍ റ്റി പി നവകേരളം വൃത്തിയുള്ള കേരളം ജനകീയ ക്യാമ്പയിന്‍ എന്ന വിഷയത്തിലും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വയോണ്‍മെന്‍റല്‍ അസിസ്റ്റന്‍റ് എഞ്ചിനിയര്‍ ലിജോ റോയി, ശുചിത്വ മിഷന്‍ടെക്നിക്കല്‍ കണ്‍സള്‍ടന്‍റ് സാജിയോ ജോസഫ് മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ എന്ന വിഷയത്തിലും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബുമോന്‍ കെ വി വിവിധ രോഗ നിയന്ത്രണ മാര്‍ഗങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളും  എന്ന വിഷയത്തിലും ക്ലാസുകളെടുത്തു. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ , ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ , കുടുംബശ്രീ അംഗങ്ങള്‍,ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ബാലവേദി അംഗങ്ങള്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, വാര്‍ഡുകളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments