Latest News
Loading...

കെഎസ്ആർടിസി ബസിന് പിന്നിൽ കാർ ഇടിച്ചുകയറി അപകടം

പാലാ അരുണാപുരത്ത് സെന്റ് തോമസ് കോളജിന് മുന്നിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ കാറിടിച്ചുകയറി. വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം.


പാലായിൽ നിന്നും വിവാഹ ചടങ്ങിൽ സംബന്ധിച്ച് തിരികെ മുത്തോലിയിലേയ്ക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവർ. തൊടുപുഴയിൽ നിന്നും കോട്ടയത്ത് പോവുകയായിരുന്ന ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കെ കാർ ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു.

കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിയപ്പോയതാണ് അപകടകാരണം. കാറിന്റെ മുൻവശം പൂർണമായും ത കർന്നു. കാറിന്റെ ചില്ല് ശരീരത്ത് വീണ് കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ബസിനടി യിൽ കുടുങ്ങിയ കാർ ഫയർഫോഴ്സെത്തി പുറത്തെടുത്തു. പാലാ ഹൈവേ പോലീസും സ്ഥലത്തത്തി.

വീഡിയോ: Facebook 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments