Latest News
Loading...

വിശദീകരണം യോഗം സംഘടിപ്പിച്ചു.

കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ CITU വിന്റെയും , കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ പാലാ ഡിവിഷൻ കേന്ദ്രത്തിൽ വിശദീകരണം യോഗം സംഘടിപ്പിച്ചു.   സ്മാർട്ട് മീറ്റർ ടോട്ടക്സ് മാതൃകയിൽ അശാസ്ത്രീയമായും പൊതുമേഖലയെ തകർക്കുന്ന രീതിയിലും നടപ്പിലാക്കുന്നതിനെതിരെയും, ബോർഡ് ഡയറക്ടർമാരെ ഐ.എ.എസ്. തല കമ്മിറ്റിവെച്ച് പുറത്തു നിന്ന് കൊണ്ടുവരുന്നതിനുള്ള നീക്കത്തിനെതിരെയും, ബോർഡ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകണമെന്നാവശ്യപ്പെട്ടുമാണ് വിശദീകരണ യോഗം സംഘടിപ്പിച്ചത്.


ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ വ്യാപിപ്പിക്കുന്നതിനെതിരെ സംഘടനകൾ നടത്തിയ പ്രക്ഷോഭത്തെത്തുടർന്ന് അക്കാര്യം പരിശോധിക്കാൻ സർക്കാർ തലത്തിൽ രൂപം നൽകിയ വിദഗ്ദ്ധ സമിതി അവരുടെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ട് സംബന്ധിച്ച് സംഘടനകളുമായി ചർച്ച ചെയ്യുകയോ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിശോധിക്കുകയോ ചെയ്യാതെ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചത്. സംഘടനകൾ ശക്തമായി ഇടപെട്ട് നടപടികൾ തൽക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്.

 ഡയറക്ടർമാരെ പുറത്തു നിന്ന് കൊണ്ടുവരാനുള്ള നീക്കവും അതിനായി കേന്ദ്രസർക്കാർ പ്രതിനിധിയെയടക്കം ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് മുന്നോട്ടു പോകാനുമുള്ള നീക്കത്തെയും സംഘടനകൾ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെ സംബന്ധിച്ചും , ഭാവി പ്രക്ഷോഭ പരിപാടികൾ സംബന്ധിച്ചും സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരോടും ജനങ്ങളോടും വിശദീകരിക്കുകയും ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് പോകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. 

.ഇതിന്റെ തുടക്കമെന്ന നിലയിൽ സംയുക്ത വിശദീകരണ യോഗം സംഘടിപ്പിച്ചത്
പാലാ ഡിവിഷനിൽ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പ്രദീഷ്.സി.പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കുര്യൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ബിജുമോൻ.വി.ആർ, എ.എം.ശ്രീകുമാർ, ബേബി ജോൺ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി ബോബി തോമസ് സ്വാഗതവും, ട്രഷറർ ആൻസി ഐസക് കൃതഞ്ജതയും പറഞ്ഞു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments