Latest News
Loading...

പൂരാവേശത്തിന്റെ പാരമ്യത്തിൽ കൊടുങ്ങൂർ പിടിയാന ഗജമേള


കോട്ടയം -ഉത്സവ കേരളത്തിൽ ചരിത്രം കുറിച്ച് കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ പിടിയാന ഗജ മേള നടന്നു. ആട ആഭരണങ്ങൾ ഒന്നും ഇല്ലാതെ കേരളത്തിലെ അഴകും നിലവും ഉള്ള ഒൻപതു പിടിയാനകൾ ആണ് ഗജമേളയിൽ അണി നിരന്നത്. 8 ദേശങ്ങളിൽ എത്തിയ കാവടിയ്ക്ക് ശേഷം ക്ഷേത്രം ഗോപുര വാതിൽ കടന്നു തോട്ടെക്കാട് പഞ്ചാലി,തൊട്ടേയ്ക്കാട് കുഞ്ഞു ലക്ഷ്മി,പ്ലാത്തോട്ടം ബീന,
പ്ലാത്തോട്ടം മീര,ഉള്ളൂർ വേപ്പിന്മൂട് ഇന്ദിര,
ഗുരുവായൂർ ദേവി,കുമാരനെലൂർ പുഷ്പ,
വേണാട്ട് മറ്റം കല്യാണി,കിഴക്കേടത്തുമന ദേവി ശ്രീ പാർവതി എന്നീ ഗജ റാണിമാർ പുരുഷാരത്തിനു നടുവിലേക്ക് എത്തി. 


.ശൈലേഷ് വൈക്കത്തിന്റെ ഗജ വിവരണത്തിന്റെ അകമ്പടിയിൽ ആർപ്പ് വിളിയോടെ ആണ് ഓരോ ആനകളെയും സ്വീകരിച്ചത്. കൊമ്പൻ ആനകൾക് മാത്രം അല്ല പിടിയനാകൾക്കും കേരളത്തിൽ ശക്തമായ ആരാധകർ ഉണ്ട് എന്ന് തെളിയിക്കുന്നത് ആയിരുന്നു കൊടുങ്ങൂർ ഗജമേള. 

തൊട്ടയ്ക്കാട് കുഞ്ഞു ലക്ഷ്മിയ്ക്ക് പ്രഥമ തൃക്കൊടുങ്ങൂർ മഹേശ്വരിപ്രിയ ഇഭകുലസുന്ദരി പട്ടം നൽകി, ആറാട്ടിനു ഉള്ള തിടമ്പ് തൊട്ടയ്ക്കാട് പഞ്ചാലിയ്ക്ക് ആണ്.പ്ലാത്തോട്ടം ബീന വിധി കർത്താക്കളുടെ പ്രത്യേക പരാമർശം നടത്തി. 

.ക്ഷേത്രം നടപന്തലിൽ തന്ത്രി പെരിഞ്ഞേരിമന നന്ദനൻ നമ്പൂതിരി പട്ട സമർപ്പണം നടത്തി. ശ്രീകുമാർ അരൂകുറ്റി, ശൈലേഷ് വൈക്കം, അഡ്വ രാജേഷ് പല്ലട്ട് അടങ്ങുന്ന വിദക്ത സംഘമാണ് വിജയികളെ തെരഞ്ഞെടുത്തത്.

വീഡിയോ: Facebook

രാവിലെ നടന്ന എട്ടു ദേശങ്ങളിൽ നിന്നെത്തിയ കാവടിയ്യാട്ടം കാണാൻ ആയിരങ്ങൾ ആയിരുന്നു ക്ഷേത്രം സന്നിധിയിൽ എത്തിയത്. ഗജമേളയ്ക്ക് ശേഷം ആന ഊട്ടും നടന്നും.ഉച്ചക്ക് ശേഷം നടന്ന ആറാട്ട് ഭക്തി സാന്ദ്രമായി, ഒൻപതു ആനകൾ അണി നിരന്ന ആറാട്ട് എഴുനേല്ലിപ്പു വർണ്ണാഭമായി. കൊടിയിറക്കൊടെ 10 ദിവസം നീണ്ടു നിന്ന ഉത്സവം സമാപിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments