കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ഹോമിയോ ഡിസ്പന്‍സറിയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലാണ് നവീകരിച്ച ഡിസ്പന്‍സറി പ്രവര്‍ത്തിക്കുന്നത്. 6 ലക്ഷത്തി എണ്‍പതിനായിരം രൂപ ചെലവഴിച്ചാണ് രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളുമായി ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്‌സി ജോണ്‍,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സുകുമാരി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സനില്‍ കുമാര്‍, തോമസ് മാളിയേക്കല്‍, ദീപലത, ഡോ. നിലീന പി.ആര്‍, ഡോ. ജാന്‍സി കുര്യാക്കോസ് വിവിധ ഗ്രാമ പഞ്ചായത്തംഗങ്ങള്‍, HMC അംഗങ്ങള്‍ സെക്രട്ടറി എസ്.കെ രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments