കൊഴുവനാല്‍ പഞ്ചായത്തില്‍ കിണറ്റില്‍ വീണ പശുവിന് രക്ഷകരായ പാലാ ഫയര്‍ഫോഴ്‌സ്. കൊഴുവനാല്‍ പഞ്ചായത്തില്‍ തോടനാല്‍, തൊടുകേല്‍ മധുസൂദനന്‍ എന്നയാളുടെ പശുവാണ് വീടിനു സമീപത്തെ കിണറ്റില്‍ വീണത്. മുട്ടൊപ്പം ഉയരത്തില്‍ മാത്രാണ് കിണറിന് സംരക്ഷണഭിത്തി ഉണ്ടായിരുന്നത്. കിണര്‍ മൂടിയിരുന്ന വലയ്ക്ക് മുകളിലൂടെ പശു കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു.
സംഭവമറിഞ്ഞ് പാലാ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി. ഓഫീസര്‍ എസ്.കെ ബിജുമോന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ജോജോ പി.ആര്‍, രാഹുല്‍ രവീന്ദ്രന്‍ എന്നിവര്‍ കിണറ്റില്‍ ഇറങ്ങി പശുവിനെ ഹോസ് ഉപയോഗിച്ച് കെട്ടി , സേനാഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ പശുവിനെ കിണറിനു പുറത്തെത്തിക്കുകയായിരുന്നു.
വീഡിയോ കാണാം : Facebook
ഉള്ളനാട്ടിലും കിടങ്ങൂരിലും സമാനമായ രീതിയില്‍ കിണറ്റില്‍ വീണ പശുവിനെ ആഴ്ചകള്‍ക്ക് മുന്‍പ് പാലാ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തിയിരുന്നു
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments