സിബിസി പാലായുടെ നേതൃത്വത്തിൽ പാലായിലെ കായിക താരങ്ങളുടെ കൂട്ടായ്മയിൽ മുപ്പതാം തീയതി സർവീസിൽ നിന്നും വിരമിക്കുന്ന പാലാ അൽഫോൻസാ കോളേജ് കായിക വിഭാഗം മേധാവി തങ്കച്ചൻ മാത്യുവിന് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നൽകി സി ബി സി പ്രസിഡന്റ് സൂരജ് മണർകാടിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കോട്ടയം ജില്ല അക്വാറ്റിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കറ്റ് ബിനു പുളിക്കണ്ടം ഉപഹാരം നൽകി ആദരിച്ചു പാലാ സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ എച്ച് എം സിസ്റ്റർ ലിസ്യു മുഖ്യപ്രഭാഷണം നടത്തി.
പാലാ സ്പോർട്സ് ക്ലബ്ബ് അംഗവും മുൻസിപ്പൽ കൗൺസിലറുമായ വി സി പ്രിൻസ്, ജംസ് അക്കാദമി കോച്ച് ശ്രീ സതീശൻ സാർ, വോളിബോൾ കോച്ച് ശ്രീ ജോബി, വോളിബോൾ ക്ലബ്ബ് അംഗം അച്ചായൻ ബിജു, ക്ലബ്ബ് സെക്രട്ടറി ബിജു തെങ്ങുംപള്ളി, സബ് ഇൻസ്പെക്ടർ ശ്രീ ഹരീഷ് സാർ എന്നിവർ ആശംസ പ്രസംഗം നടത്തി
.സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഡോക്ടർ തങ്കച്ചൻ മാത്യു 200 ഓളം കായിക താരങ്ങൾക്ക് തന്റെ കായിക ജീവിതാനുഭവങ്ങൾ പങ്കുവെച്ച് നൽകി നിരവധി കായിക പ്രേമികൾ കായിക അധ്യാപകർ, മാതാപിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments