Latest News
Loading...

ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു.


ഈരാറ്റുപേട്ട: റമസാന്‍ മാസത്തെ പുണ്യ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മസംതൃപ്തിയിലും ആത്മീയ വിശുദ്ധി കൈവിടാതെയും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. 

വൃതശുദ്ധി നിറഞ്ഞ കാലത്തിന് പരിസമാപ്തിയായി ശനിയാഴ്ച്ച പുല ര്‍ച്ചെ തന്നെ കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങളണിഞ്ഞ് ഈരാറ്റുപേട്ടയിലെ ഇരുപതോളം ജുംഅമസ്ജിദുകളിലുംഈദ് ഗാഹുകളിലുമായി നമസ്‌കാരത്തിനായി വിശ്വാസികളെത്തി. നമസ്‌കാരത്തിനും ഖുത്തുബയ്ക്കും ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും സ്‌നേഹം പങ്ക് വെച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ഈദാശംസകള്‍ കൈമാറി.


.ഈരാറ്റുപേട്ട നൈനാര്‍ ജും അ മസ്ജിദില്‍ അഷറഫ് മൗലവി അൽ കൗസരിയും പുത്തന്‍പള്ളിയില്‍ കെ.എ.മുഹമ്മദ് നദീര്‍ മൗലവിയും തെക്കേക്കര മുഹിയിദ്ദീന്‍ പള്ളിയില്‍ വി.പി.സുബൈര്‍ മൗലവിയും കടുവാമൂഴി മസ്ജിദ് നൂറില്‍ ടി.എം.ഇബ്രാഹിംകുട്ടി മൗലവിയും മുട്ടംകവലയിലെ സുന്നി മസ്ജിദിൽ മുഹമ്മദ് ലബീബ് അസ്ഹരിയും
നടയ്ക്കല്‍ ഹുദാമസ്ജിദില്‍ മുഹമ്മദ് ഉനൈസ് മൗലവിയും അമാന്‍ മസ്ജിദില്‍ ഹാഷി ർ നദ് വി യും 
വിവിധ സംഘടനകൾ നടക്കൽ 
സ്പോർടിഗോ ടർഫ് ഗ്രൗണ്ടിൽ നടത്തിയ  സംയുക്ത ഈദ് ഗാഹിൽ സാജിദ് നദ് വി യും 

മുസ്ലിം ഗേൾസ് സ്കൂൾ ഗ്രൗണ്ടിൽ കേരള നദ് വത്തുൽ മുജാഹിദിൻ നടത്തിയ ഈദ് ഗാഹിൽ 
  അക്ബർ സ്വലാഹിയും കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ   സഈദ് അൽ ഹിക്മി യും നമസ്ക്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകി. ഈദ് ഗാഹുകളിൽ സ്ത്രീകളടക്കം ആയിരങ്ങൾ പങ്കെടുത്തു

വൃതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ പരിശുദ്ധിയും ധാര്‍മ്മിക ബോധവും കരുണയും ജീവിതത്തിലുടനീളം പുലര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും പരസ്പര സ്‌നേഹവും മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കണമെന്നും ഇമാമുമാര്‍ ഈദ് ഖുതുബയില്‍ ഉദ്‌ബോധിപ്പിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments