Latest News
Loading...

ഇന്ന് റേഷന്‍ കടകൾ വൈകിട്ട് നാലുവരെ അടച്ചിടും




ഇ പോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് വൈകിട്ട് നാലുവരെ അടച്ചിടും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലു ദിവസമാണ് സെര്‍വര്‍ തകരാര്‍ കാരണം കാര്‍ഡുടമകള്‍ക്ക് റേഷന്‍വാങ്ങാന്‍ കഴിയാതെപോയത്. തിങ്കളാഴ്ചയും റേഷന്‍ വിതരണം അവതാളത്തിലായിരുന്നു. റേഷന്‍കടകളിലെത്തിയ കാര്‍ഡ് ഉടമകള്‍ അഞ്ചു മണിക്കൂര്‍ വരെയാണ് ക്യൂ നിന്നത്. ശനിയാഴ്ച വരെ മാത്രമേ ഈ മാസത്തെ റേഷന്‍ സാധനങ്ങള്‍ ലഭിക്കൂ. അതിനാല്‍ എല്ലാ കടകളിലും ആളുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 



ഇ-പോസ് യന്ത്രത്തിന്റെ തകരാര്‍ തുടരുകയാണെങ്കില്‍ ഈ മാസത്തെ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് കടയുടമകള്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ സമയം നീട്ടിനല്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അറിയിച്ചു. മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതലയോഗവും ചേരുന്നുണ്ട്. റേഷന്‍ വിതരണം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്.. 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments