Latest News
Loading...

പൂഞ്ഞാറില്‍ അന്യസംസ്ഥാനതൊഴിലാളികള്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് ഗുരുതര പരിക്ക്


പൂഞ്ഞാര്‍ പനച്ചികപ്പാറ ടൗണിന് സമീപം അന്യസംസ്ഥാന തൊഴിലാളികളായ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മധുര സ്വദേശികളായ യുവാക്കളാണ് ഞായറാഴ്ച രാത്രി മദ്യലഹരിയില്‍ തമ്മിലടിച്ചത്. മുത്തു എന്നയാളുടെ അക്രമത്തില്‍ വടിവേലു എന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. 



പനച്ചികപ്പാറയില്‍ ബാങ്കിന് എതിര്‍വശത്ത് ഡ്രൈ ക്ലീനിംഗ്, തുണി തേപ്പ് ജോലികള്‍ ചെയ്യുന്നവരാണ് ഇരുവരും. ഞായറാഴ്ച രാത്രി മദ്യപാനത്തെ തുടര്‍ന്നാണ് ചെറിയ തര്‍ക്കം കയ്യാങ്കളിയിലെത്തിയത്. തുടര്‍ന്ന് മുത്തു പട്ടിക കഷ്ണം ഉപയോഗിച്ച് വടിവേലുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലപൊട്ടി ചോരയൊഴുകി ഗുരുതരമായി മുറിവേറ്റ വടിവേലുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

.സംഭവത്തെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മുത്തുവിനെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ കഴിയുന്ന വടിവേലുവിന്റെ നില ഗുരുതരമാണ്. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments