കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സൺഡേ സ്കൂളിലെ വിശ്വാസോത്സവം വർണ്ണാഭമായി ആഘോഷിച്ചു. കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി കൊണ്ടുള്ള വിവിധ പരിപാടികളാണ് നടത്തിയത്. സെമിനാറുകൾ, പഠന ക്ലാസ്, ചർച്ച, പ്രാർത്ഥന ശുശ്രൂഷ, ശ്രമദാനം, കലാകായിക മത്സരങ്ങൾ എന്നിവ നടത്തി. ഇതോടനുബന്ധിച്ച് കുട്ടികൾ ഇടവകയിലെ ഭവനങ്ങൾ സന്ദർശിച്ചു. വചന മനന പരീക്ഷ, ലോഗോസ് ക്വിസ് പരീക്ഷ നടത്തി. സൺഡേ സ്കൂളിലെ എല്ലാ കുട്ടികളുടെ പേരെഴുത്ത് മത്സരം സംഘടിപ്പിച്ചു.
വിശ്വാസോത്സവത്തിൽ ആവേശം നൽകിക്കൊണ്ട് കാവുംകണ്ടം ടൗണിലേക്ക് വിശ്വാസ പ്രഖ്യാപന റാലി നടത്തി. റെഡ്, ബ്ലൂ, ഗ്രീൻ എന്നീ ഹൗസുകളുടെ നേതൃത്വത്തിൽ നടന്ന റാലിക്ക് റെഡ് ഹൗസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. നോമ്പുകാലത്ത് 50 ദിവസം ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത കുട്ടികൾക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനം വിതരണം ചെയ്തു. കുർബാനയിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും നറുക്കിട്ട് ഡ്യൂണ ബിജു കണ്ണഞ്ചിറയ്ക്ക് സൈക്കിൾ സമ്മാനമായി നൽകി.
കാവുംകണ്ടം ഇടവകയിൽ ആദ്യമായിട്ടാണ് സൺഡേ സ്കൂളിലെ കുട്ടികൾക്ക് സൈക്കിൾ സമ്മാനമായി നൽകുന്നത്. വിശ്വാസോത്സവത്തിന്റെ സമാപന ദിനത്തിൽ എല്ലാവർക്കും സ്നേഹവിരുന്ന് നൽകി. സമാപന സമ്മേളനത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനം വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് ഡേവീസ് കെ മാത്യു കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. സണ്ണി വാഴയിൽ, സെബിൻ തച്ചാർകുന്നേൽ, ആൻമരിയ തേനംമാക്കൽ, ജോയൽ ആമിക്കാട്ട്, അജോ വാദ്യാനത്തിൽ, ആര്യ പീടികയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments