Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വ ദിനമായി ആചരിച്ചു

 തീക്കോയി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ മാലിന്യനിർമാർജന - മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. രാവിലെ 9 മണിക്ക് ശുചിത്വദിന പ്രതിജ്ഞയോടെയാണ് ശുചീകരണ യജ്ഞം ആരംഭിച്ചത്. സ്ഥാപനങ്ങൾ, പൊതുവഴികൾ, ടൗണുകൾ, വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, സ്കൂളുകൾ, തോടുകൾ, നീർച്ചാലുകൾ തുടങ്ങിയവ ശുചീകരിച്ചു.


.ശുചീകരണ പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, 

സെക്രട്ടറി ആർ സുമ ഭായി അമ്മ, ഹെഡ് ക്ലാർക്ക് എ പത്മകുമാർ, വി ഇ ഒ മാരായ സൗമ്യ കെ വി, ടോമിൻ ജോർജ്,വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ആശാവർക്കേഴ്സ്, അങ്കണവാടി ജീവനക്കാർ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, സ്കൂൾ എൻഎസ്എസ് വോളണ്ടിയേഴ്സ്, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഓട്ടോ - ടാക്സി തൊഴിലാളികൾ, പൊതുജനങ്ങൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments