Latest News
Loading...

ക്ലീന്‍ തീക്കോയി ഗ്രീൻ തീക്കോയി ഗ്രാമപഞ്ചായത്ത് മാതൃകയാവുന്നു

 

 തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യനിർമ്മാർജനം, മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ, ജലസ്രോതസ്സുകളുടെ ശുചീകരണം, ഭവന സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലീൻ തീക്കോയി ഗ്രീൻ തീക്കോയി എന്ന സന്ദേശമുയർത്തിക്കൊണ്ട് ജനപ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ഗ്രാമപഞ്ചായത്ത് - ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. 

.ഗ്രാമപഞ്ചായത്ത് അതിർത്തിയായ ആനയിളപ്പ് മുതൽ വഴിക്കടവ് വരെയുള്ള പ്രധാന പാതയുടെ ഇരുവശങ്ങളിലേയും മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി. ഇതോടൊപ്പം ഭവന സന്ദർശനത്തിലൂടെ ബോധവൽക്കരണവും നടത്തിവരുന്നു. മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ ഗ്രാമപഞ്ചായത്ത് കർശന നിയമനടപടിയും സ്വീകരിക്കും. വൃത്തിയാക്കിയ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബാനറുകളും സ്ഥാപിച്ചു തുടങ്ങി. മുഴുവൻ ഭവനങ്ങളിലും ബയോബിൻ തുടങ്ങിയിട്ടുള്ള മാലിന്യനിർമ്മാർജ്ജന ഉപാധികൾ നൽകും. കൂടുതൽ സ്ഥലങ്ങളിൽ മിനി എം സി എഫ് സ്ഥാപിക്കും. 

.ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് കെ സി ജെയിംസ്, വൈസ് പ്രസിഡന്റ് മാജി തോമസ്,മെമ്പർമാരായ അമ്മിണി തോമസ്, നജ്മ പരീക്കൊച്, ഹെഡ് ക്ലർക്ക് പത്മകുമാർ എ , വി ഇ ഒ മാരായ സൗമ്യ കെ വി, ടോമിൻ ജോർജ്, ഹെൽത്ത്‌ ഇൻസ്പെക്ടർ ഷിജി പ്രസാദ്, തൊഴിലുറപ്പ് ഓവർസിയർ സുറുമി പി എച്ച്, ഹരിത കേരളം കോഡിനേറ്റർ ശരത് ചന്ദ്രൻ,പി മുരുകൻ,കെ കെ പരിക്കൊച്,നൈജു ജോസഫ്, ഹരിത കർമ്മ സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയർ നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments