Latest News
Loading...

കെ.എം. ചുമ്മാർ അനുസ്മരണം

 പാലാ : കെ.എം. ചുമ്മാർ കോൺഗ്രസുകാർക്കെന്നും ഒരു പാഠപുസ്തകമാണെന്ന് ഡി.സി.സി. വൈസ് പ്രസിഡണ്ട് എ.കെ.ചന്ദ്രമോഹൻ പറഞ്ഞു. ഗ്രന്ഥശാല പ്രവർത്തകനായും പഠന ക്യാമ്പുകളിലെ അധ്യാപനായും കോൺഗ്രസിന്റെ സംഘാടകനായും പ്രവർത്തിച്ച വ്യക്തിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ മാനവ സംസ്കൃതി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ.എം. ചുമ്മാർ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

.മാനവസംസ്കൃതിജില്ലാ ചെയർമാർ ടി.എസ്.സലിം അധ്യക്ഷനായിരുന്നു. അഡ്വ.ജി.ഗോപകുമാർ മുഖ്യ പ്രസംഗം നടത്തി. അഡ്വ. ചാക്കോ തോമസ്, എം. ശ്രീകുമാർ , അഡ്വ.എ.എസ്. തോമസ്, സുനിൽ സി.ചുമ്മാർ , ആൻസമ്മ സാബു , വി.കെ.സുരേന്ദ്രൻ , പയസ് തോമസ്, ടോമി ഫ്രാൻസിസ് , പി.കെ. മണിലാൽ, ടി.സി..ശ്രീകുമാർ , എ.ജെ. ദേവസ്യാ , എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. കെ.എം.ചുമ്മാർ സാറിന്റെ കുടുംബാംഗങ്ങളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments