Latest News
Loading...

പൂഞ്ഞാർ തെക്കേക്കര ചെക്ക് ഡാമിൽ അറ്റകുറ്റപ്പണികൾ

പൂഞ്ഞാർ തെക്കേക്കര ചെക്ക് ഡാമിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമായി. മൈനർ ഇറിഗേഷൻ വകുപ്പാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. 15 ലക്ഷം രൂപയുടെ നിർമ്മാണ ജോലികളാണ് ആരംഭിച്ചിരിക്കുന്നത്.


വർഷങ്ങൾക്കു മുമ്പ് പണിത ചെക്ക് ഡാം പിന്നീട് ബലക്ഷയത്തിലേക്ക് മാറിയിരുന്നു. വെള്ളം പുറത്തേക്ക് ഒഴുകുന്ന ഔട്ട്ലെറ്റ് ഭാഗത്ത് കോൺക്രീറ്റ് തകർന്നു പോവുകയും ചെയ്തു. ഇതേ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി 2019 ൽ പണം അനുവദിച്ചെങ്കിലും ഇപ്പോഴാണ് ജോലികൾ നടക്കുന്നത്.

.ആറ്റിലെ വെള്ളം ചെക്ക് ഡാമിന്റെ ഒരു ഔട്ട്ലെറ്റിലൂടെ പുറത്തേക്ക് ഒഴുക്കി സ്ഥലത്ത് ജോലികൾ ആരംഭിച്ചിട്ടുണ്ട്. ആറ്റിൽ ജെസിബി ഇറക്കി മണൽ ഒരു വശത്തേക്ക് നീക്കിയാണ് വെള്ളം വഴി തിരിച്ചുവിടുന്നത്. വേനൽ മഴ ലഭിച്ചെങ്കിലും ആറ്റിൽ കാര്യമായ ജലം ഇല്ലാത്തത് ജോലികൾക്ക് എളുപ്പമാകും. 

വെന്റ് കോൺക്രീറ്റിങ്ങും സൈഡ് ലൈനിങ്ങും ചോർച്ച തടയുന്നതിനുള്ള ജോലികളും പൂർത്തിയാക്കുമെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു

അതേസമയം ചെക്ക് ഡാമിൽ വൻതോതിൽ മണൽ അടിഞ്ഞത് ജലസംഭരണ ശേഷിയെ ബാധിച്ചിട്ടുണ്ട് എന്നാൽ ജില്ലാ കളക്ടറുടെ ഉത്തരവ് വഴി മാത്രമേ മണൽ മാറ്റാൻ അനുമതിയുള്ളൂ.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments