Latest News
Loading...

ചക്കുകല്ലേൽ പാലം നിർമാണം പുരോഗമിക്കുന്നു

മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റം പൂവത്തോട് വാർഡുകളെ ബന്ധിപ്പിക്കുന്ന ചക്കുകല്ലേൽ പാലം നിർമാണം പുരോഗമിക്കുന്നു. പാലത്തിന്റെ നിർമാണപുരോഗതി മാണി സി കാപ്പൻ എംഎൽഎ വിലയിരുത്തി. പൊന്നൊഴുകുംതോടിന് കുറുകെ ഉണ്ടായിരുന്ന രണ്ടടി മാത്രം വീതിയിലുള്ള നടപ്പാലത്തിന്റെ സ്ഥാനത്താണ് പുതിയ വലിയ പാലം വരുന്നത്. 

.മഴക്കാലത്ത് വലിയതോതിൽ വെള്ളമൊഴുകുന്ന തോ ട്ടിൽ പാലം ഇതോടെ വെള്ളത്തിലാകും. ഉപതെരഞ്ഞെടുപ്പുകാലത്ത് പ്രദേശവാസികൾക്ക് മാണി സി കാപ്പൻ നല്കിയ വാഗ്ദാനം കൂടിയാണ് പുതിയ പാലം. 

പാലം നിർമാണം നടക്കുന്ന സ്ഥലം എംഎൽ എ മാണി സി കാപ്പൻ സന്ദർശിച്ചു. 75 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മാണം .  നിർമാണത്തിന് ചെലവാകുന്ന അധികതുകയും അപ്രോച്ച് റോഡിനുള്ള തുകയും അനുവദിക്കുമെന്ന് എംഎൽഎ പറഞ്ഞു. 

.പ്രതിസന്ധികൾ ഉണ്ടായെങ്കിലും പാലം പൂർ ത്തീകരണത്തിന് എംഎൽഎ എല്ലാവിധ സഹായവും ഫണ്ടും നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല പറഞ്ഞു. മഴക്കാലത്ത് ഏറ്റവുമധികം വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലം കൂടിയാണി വിടം. 4 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാലം വരുന്നതോടെ വർ ഷങ്ങൾ നീണ്ട ആവശ്യത്തിന് പരിഹാരമാകുന്നതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments