Latest News
Loading...

C N T നമ്പൂതിരി (87) - റിട്ട. സിവിൽ സർജൻ , അന്തരിച്ചു

കിടങ്ങൂർ ചെറുവള്ളിൽ ഇല്ലത്ത് ഡോ. C N T നമ്പൂതിരി (87, റിട്ട. സിവിൽ സർജൻ)  അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 1964 ൽ ബിരുദം നേടിയ ശേഷം കോട്ടയം, എറണാകുളം ജില്ലകളിൽ വിവിധ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചു. വിരമിച്ച ശേഷം അർബുദ രോഗ ചികിത്സ രംഗത്ത് ആയുർവേദവും ആധുനിക വൈദ്യവും സംയോജിപ്പിച്ച് ഗവേഷണവും രോഗീപരിചരണവും നടത്തിവന്നു. 

.ഈ രംഗത്ത് ഒട്ടനവധി രോഗികൾക്ക് ആശ്വാസം നൽകുന്നതിനൊപ്പം ആധികാരിക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഊരാണ്മ യോഗം പ്രസിഡൻ്റായും ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ- ഗംഗാദേവി ടി. നമ്പൂതിരി (റിട്ട. പ്രിൻസിപ്പൽ, മഹാരാജാസ് കോളേജ്, എറണാകുളം) മക്കൾ- ഗോപിക, ഗീത. മരുമക്കൾ - വിഷ്ണു (ചേടിക്കുളം ഇല്ലം , പരിപ്പ്) ബാലസുബ്രഹ്മണ്യൻ (രായിരമംഗലത്ത് മന, മാതമംഗലം, പയ്യന്നൂർ)
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് സ്വവസതിയിൽ.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments