ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച നിർവഹണ ഉദ്യോഗസ്ഥരെ ആദരിക്കൽ മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി.ഇ.ഒ. മാർക്ക് ലാപ് ടോപ്പ് വിതരണവും ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് സൗജന്യമായുള്ള മുചക്രവാഹനം വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുര്യൻ തോമസ്, മേഴ്‌സി മാത്യു, ബിന്ദു സെബാസ്റ്റ്യൻ, മറിയാമ്മ ഫെർണ്ണാണ്ടസ്, കെ.കെ. കുഞ്ഞുമോൻ, ജോസഫ് ജോർജ്, ജെറ്റോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
.മുൻ പ്രസിഡന്റുമാരായ ബിന്ദു സെബാസ്റ്റ്യൻ, ഓമന ഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ ഇബ്രാഹിം, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബേസിൽ മാത്യൂ, അസിസ്റ്റന്റ് എൻജിനീയർ ജയപ്രകാശ്, എ.ഡി.എ. അശ്വതി വിജയൻ, സി.ഡി.പി.ഒ. ജാസ്മീൻ, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ എ.വി. നിഷാമോൾ, ഡയറി എക്സ്റ്റൻഷൻ ഓഫീസർ അനു കുമാരൻ, എക്‌സറ്റൻഷൻ ഓഫീസർ പി. ആൻഡ് എം. യു.ജെ. ജാൻസിമോൾ, അസിസ്റ്റന്റ് പ്ലാൻ കോർഡിനേറ്റർ റോസ്മി ജോസ്, ഹെഡ് അക്കൌണ്ടന്റ് വി.എ. ബിബിമോൾ, പ്ലാൻ ക്ലാർക്ക് സിൽജോ പി. ജോസ് എന്നിവരെ യോഗത്തിൽ ആദരിച്ചു.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments