Latest News
Loading...

ഡി എം ഒ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

വിരമിക്കൽ ആനുകൂല്യവും പെൻഷനും വ്യവസ്ഥ ചെയ്യാതെ ആശാ വർക്കർമാരെ പിരിച്ചുവിടാനുള്ള മാർച്ച് 2 ന്റെ ഉത്തരവ് പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക, പെൻഷൻ എർപ്പെടുത്തുക, ഇൻസന്റീവ് കുറയുന്നതിന്റെ പേരിൽ പിരിച്ചു വിടാനുള്ള തീരുമാനം പിൻവലിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി എം ഒ ഓഫീസ് മാർച്ച് നടത്തി. 


.കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവീനർ ശ്രീമതി എസ് മിനി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീമതി. ഷൈനി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ആശാരാജ്, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ശ്രീമതി റോസമ്മ, വിവിധ പിഎച്ച്സി കളെ പ്രതിനിധീകരിച്ച് സുഭദ്ര അയർക്കുന്നം, ദീപാ മനോജ് മൂന്നിലവ്, ഷൈനി മുണ്ടക്കയം , സെലിൻ പനച്ചിക്കാട്, സന്ധ്യ അയർക്കുന്നം എന്നിവർ പ്രസംഗിച്ചു.  

.തങ്കമ്മ ലൂക്കോസ് അതിരമ്പുഴ PHC നന്ദി പറഞ്ഞു. സംസ്ഥാന കൺവീനർ എസ്.മിനി, ജില്ലാ പ്രസിഡൻ്റ് ഷൈനി എന്നിവരടങ്ങുന്ന ഒരു സംഘം DMO യിക്ക് നിവേദനം സമർപ്പിച്ചു. 
ജില്ലാ ആശുപത്രിക്ക് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിനു ഷാഹിദ, മഞ്ജു, രാജി, ലിസമ്മാ ജോൺ, ഗിരിജ, ശോഭ എന്നിവർ നേതൃത്വം നൽകി. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments