Latest News
Loading...

സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം



പാലാ പ്രവിത്താനത്ത് നിയന്ത്രണം നഷ്ടമായ സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പാലാ ഉള്ളനാട് ഒറവൻ തറ തോമസിന്റെ മകൻ സ്റ്റെഫിൻ തോമസാ (28)ണ് മരിച്ചത്. ഇയാൾക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത പാലാ പ്രവിത്താനം തെക്കേത്ത് ടിബിൻ ജോസിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


.ബുധനാഴ്ച അർദ്ധരാത്രിയോടെ പാല പ്രവിത്താനം - പയ്യപ്പാറ റോഡിലായിരുന്നു അപകടം. പ്രവിത്താനം ഭാഗത്ത് നിന്ന് പാലായിലേയ്ക്ക് വരികയായിരുന്നു യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ. പ്രവിത്താനം ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായ സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് കയറി. അപകടത്തെ തുടർന്ന് റോഡിൽ വീണ് കിടന്ന യുവാക്കളെ പാലാ പൊലീസ് സംഘം എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. 

വീഡിയോ കാണാം: Facebook 
.ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്റ്റെഫിന്റെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മരിച്ച സ്റ്റെഫിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. .

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments