സാമ്പത്തിക പ്രതിസന്ധിയും ശമ്പളം മുടങ്ങലും തുടർക്കഥയാകുമ്പോഴും കെഎസ്ആർടിസിയി ലെ ഒരുപറ്റം ജീവനക്കാരുടെ ധിക്കാരപരമായ സമീപനം ജനങ്ങളെ കൂടുതൽ വെറുപ്പിക്കുകയാണ്. പാലായിൽ മാധ്യമപ്രവർത്തകയായ വനിതയ്ക്കാണ് ശനിയാഴ്ച വൈകിട്ട് ദുരനുഭവമുണ്ടായത്. ബസ് നിർത്താൻ അഭ്യർത്ഥിച്ചതിന് പൊതുമധ്യത്തിൽ വാക്കുകളാൽ അപമാനിച്ച ഡ്രൈവർ ജെ ആനന്ദിനെതിരെ യുവതി പരാതി നല്കി.
.ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഫോർയു ചാനൽ പാലാ റിപ്പോർട്ടർ സന്ധ്യയ്ക്കാണ് ദുരനുഭവം നേരിട്ടത്. കോട്ടയം തൊടുപുഴ ഫാസ്റ്റ് പാസഞ്ചറിൽ പാലായിലെത്തിയപ്പോൾ രാത്രി ഏഴരയായിരുന്നു. അൽഫോൻസാ കോളേജിന് സമീപമുള്ള സ്റ്റോപ്പിൽ നിർത്താമോ എന്ന് ചോദിച്ചപ്പോൾ സ്റ്റോപ്പില്ലെന്നായിരുന്നു ആദ്യമറുപടി. 7 മണിയ്ക്ക് ശേഷം സ്ത്രീകൾ ആവശ്യപ്പെടുന്നിടത്ത് നിർത്തണമെന്നല്ലേ എന്ന് ചോദിച്ചതോടെ ഡ്രൈവറുടെ സ്വരം മാറി. അത് രാത്രി 10 കഴിഞ്ഞേ ഉള്ളൂവെന്നും കൂടുതൽ നിയമം പഠിപ്പിക്കാൻ വരേണ്ടെന്നും ആനന്ദ് പറയുകയായിരുന്നു.
.വണ്ടി നിർത്തി തരാമോ എന്ന് താഴ്മയായി ചോദിച്ചാൽ നിർത്താമെന്ന് ആയി ഡ്രൈവർ. മറ്റ് മാർഗങ്ങളില്ലാതെ അങ്ങനെ ചോദിക്കേണ്ടിവന്നതായി സന്ധ്യ പറയുന്നു. എന്നിട്ടും മുന്നോട്ട് നീക്കി ബസ് നിർത്തിയ ശേഷം ഇങ്ങനെയാണ് ചോദിക്കേണ്ടത് എന്ന് പറയുകയും ചെയ്തതായി സന്ധ്യ ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് അടക്കം നല്കിയ പരാതിയിൽ പറയുന്നു.
ഈ ഡ്രൈവർക്കെതിരെ മുൻപും ശിക്ഷണനടപടികൾ സ്വീകരിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. പരാതി നല്കിയതറിഞ്ഞ് ചില യൂണിയൻ നേതാക്കൾ സമീപിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് സന്ധ്യയുടെ തീരുമാനം.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments