Latest News
Loading...

അരീക്കുഴി വെള്ളച്ചാട്ടത്തിന് സംസ്ഥാന ടൂറിസം വകുപ്പിന്റെ അംഗീകാരം




എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും ആരംഭിക്കണം എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആരംഭിച്ച ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം ജില്ലയിലെ ഉഴവൂർ ഗ്രാമപഞ്ചായത്തിലെ അരീക്കുഴി ടൂറിസം പദ്ധതി .ഉഴവൂർ പഞ്ചായത്ത് സമർപ്പിച്ച 88 ലക്ഷം രൂപയുടെ പദ്ധതിക്ക് ആണ് അംഗീകാരം ലഭിച്ചിരിക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള എന്നിവർ അറിയിച്ചു.സംസ്ഥാനത്ത് 30 വിനോദസഞ്ചാര കേന്ദ്രങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയിട്ടുള്ളത്.കോട്ടയം ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ടൂറിസം പദ്ധതികൾക്ക് ആണ് ആദ്യഘട്ടത്തിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ടൂറിസം സാധ്യതകളെ മുൻനിർത്തി അരീക്കുഴി വെള്ളച്ചാട്ടം ,ആനക്കല്ലുമല ,കെ ആർ നാരായണൻ സ്മൃതി മണ്ഡപം എന്നിവ ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ഉഴവൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് ടൂറിസം വകുപ്പിനെ സമീപിച്ചിരുന്നു. ടൂറിസം വകുപ്പിന്റെ നിർദേശാനുസരണം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി അരീക്കുഴി വെള്ളച്ചാട്ടം ആനക്കല്ലുമല എന്നീ പദ്ധതികൾക്ക് പ്രത്യേകം പ്രത്യേകം വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരുന്നു. സമർപ്പിച്ച പദ്ധതികളിൽ അരീക്കുഴി വെള്ളച്ചാട്ടത്തിന് ആണ് നിലവിൽ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ആനക്കല്ലുമല പദ്ധതിക്കു റവന്യൂ വകുപ്പിന്റെ എൻ ഒ സി ആവശ്യം ആണെന്നും അതിനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണെന്നും വാർഡ് മെമ്പർ ആയ സിറിയക് കല്ലട അറിയിച്ചു. സർക്കാർ അക്രെടിറ്റഡ് ഏജൻസിയായ സിൽക്ക് മുഖാന്തരം ഉഴവൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ലഭ്യമാക്കിയ 88 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പദ്ധതിതുകയുടെ 60 ശതമാനം തുക പരമാവധി 50 ലക്ഷം രൂപ ടൂറിസം വകുപ്പാണ് വഹിക്കുന്നത്. ബാക്കി തുക തദ്ദേശസ്വയംഭരണ സ്ഥാപനം മറ്റ് സ്രോതസ്സുകളിലൂടെ കണ്ടെത്തണം.


ചെക്ക് ഡാം, ഓപ്പൺ ജിമ്മിനുള്ള സൗകര്യം,ഭിന്നശേഷിയുള്ളവർക്കുള്ള സൗകര്യം, സ്ട്രീറ്റ് ലൈറ്റ് ,മിനി മാസ്റ്റ് ലൈറ്റ്, ഹാൻഡ്റയില്, സൈഡ് കെട്ട് , സെൽഫി പോയിൻ്റ്, ടോയ്ലറ്റ്, വർക്ക്‌ ഷെഡ് ഉൾപ്പെടെ വിപുലമായി പദ്ധതിയാണ് അരീക്കുഴി വെള്ളച്ചാട്ടത്തിനായി സർക്കാർ ആക്രെഡിറ്റഡ് ഏജൻസി ആയ സിൽക്ക് മുഖേന തയ്യാറാക്കിയിരിക്കുന്നത് എന്ന് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറുമായ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.


നാട്ടുഭംഗിയുടെ നേർകാഴ്ച ആയ ദൃശ്യചാരുത ഒരുക്കി പാറകൂട്ടങ്ങൾ ക്കിടയിലൂടെ ഒഴുകി എത്തുന്ന പ്രകൃതിയുടെ വരദാനം ആണ് അരീക്കുഴി വെള്ളച്ചാട്ടം.ഈ ചെറിയ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിച്ചു പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണിത്. വലിയ മരങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം പ്രകൃതിയുടെ വൈഭവത്തിന്റെ യഥാർത്ഥ പ്രദർശനമാണ്. മൺസൂൺ കാലത്ത് സജീവമാകുന്ന ഈ പ്രദേശം ഈ നാട്ടിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്. ഇവിടെ നിൽക്കുമ്പോൾ പ്രകൃതി നേരിട്ട് ആലിംഗനം ചെയ്യുന്നതിന്റെ വേറിട്ട അനുഭൂതി ഒരാൾക്ക് ലഭിക്കും. സമൃദ്ധമായ പച്ചപ്പിന്റെയും സ്ഫടികമായ വെള്ളത്തിന്റെയും സൗന്ദര്യം ആണ് അരീക്കുഴി..വെള്ളം കാര്യമായില്ലാത്ത മൂന്ന് മാസം മാറ്റി നിർത്തിയാൽ അരീക്കുഴി ജലസമൃദ്ധമാണ്. ചെക്ക് ഡാം കൂടി എത്തുന്നത്തോടെ ഈ സാധ്യതകൾ വർധിക്കും.ഈ വെള്ളച്ചാട്ടത്തോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമി ടൂറിസം സാധ്യതകൾ ക്ക്‌ അവസരം ഒരുക്കുന്നു. അരീക്കുഴി ടൂറിസം പദ്ധതി അരീക്കര ക്ക്‌ ടൂറിസം ഭൂപടത്തിൽ ഇടം നൽകുന്നതിന് കാരണം ആകും.


.ഉഴവൂർ ടൌണിൽ നിന്നും ഏകദേശം 2.5 കി.മീ. ദൂരത്തായി ഉഴവൂർ
ഗ്രാമപഞ്ചായത്ത് 4-ാം വാർഡിലാണ് അരീക്കുഴി വെള്ളച്ചാട്ടം സ്ഥിതി
ചെയ്യുന്നത്. ഉഴവൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 4, റീസർവ്വെ നമ്പർ
425-ൽ പ്പെട്ട 16.30 ആർ, റീസർവ്വെ നമ്പർ 426-ൽ പ്പെട്ട 29.60 ആർ
ഉൾപ്പെടെ 45.90 ആർ സ്ഥലത്താണ്സ്ഥലത്താണ്വെള്ളച്ചാട്ടം സ്ഥിതി
ചെയ്യുന്നത്. ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ തോട് പുറമ്പോക്കും
സമീപ പ്രദേശങ്ങളും വികസിപ്പിച്ച് പദ്ധതി നടപ്പിലാക്കുന്നതിനാണ്
ലക്ഷ്യമിടുന്നത്.വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം ആസ്വദിക്കാൻ സമീപ
പ്രദേശങ്ങളിൽ നിന്നും എത്തിച്ചേരുന്ന സഞ്ചാരികൾക്കും
പ്രദേശവാസികൾക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള
പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്.

 കുട്ടികൾ, യുവജനങ്ങൾ,
വയോജനങ്ങൾ തുടങ്ങി എല്ലാ വിഭാഗം ആളുകളെയും പദ്ധതിയുടെ
ഗുണഭോക്താക്കളായി കണക്കാക്കുന്നു. പദ്ധതിയുടെ
തുടർപരിപാലനവും നടത്തിപ്പും ഉഴവൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കും.


അരീക്കുഴി ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നതോടുകൂടി അരീക്കുഴി
വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന അരീക്കര, ഉഴവൂർ ടൗണിന്റെ മുഖഛായ തന്നെ മാറുന്ന
രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പിലാകുന്നത്. വിനോദ
സഞ്ചാരികളുടെയും തദ്ദേശീയരുടെയും വരവ് ഈ പ്രദേശത്തിന്റെ വരുമാന
സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. പദ്ധതി പ്രദേശത്തോടു ചേർന്ന് തന്നെ
പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ/ ഹരിതകർമ്മസേനാംഗങ്ങളെ
ഉൾപ്പെടുത്തിക്കൊണ്ട് “വനിതാ കഫേ” മാതൃകയിൽ സംരംഭങ്ങൾ
ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്നു. പഞ്ചായത്തിന്റെ കൂടി
സഹകരണത്തോടു കൂടി ആരംഭിക്കുന്ന ഇത്തരം സംരംഭങ്ങൾ ഒരു ടൂറിസം
ഇൻഫർമേഷൻ സെന്റർ എന്ന നിലയിൽ പ്രവർത്തിപ്പിക്കുന്നതിനും വേസ്റ്റ്
മാനേജ്മെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിനോദസഞ്ചാരികൾക്ക്
ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും ലക്ഷ്യമിടുന്നതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments