.വീടുകൾ, സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതുവഴികൾ, നീർച്ചാലുകൾ തുടങ്ങിയവ പൊതുജനങ്ങളുടെ സഹകരണത്തോടെ ശുചീകരിക്കും. ജനപ്രതിനിധികൾ, സ്ഥാപന മേധാവികൾ, സ്കൂൾ പിടിഎ പ്രതിനിധികൾ, എൻഎസ്എസ് വോളണ്ടിയേഴ്സ്, വ്യാപാരി വ്യവസായി അംഗങ്ങൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശ വർക്കേഴ്സ്, അങ്കണവാടി ജീവനക്കാർ, റെസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസിന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ വൈസ് പ്രസിഡന്റ് മാജി തോമസ്, മെമ്പർമാരായ ജയറാണി തോമസുകുട്ടി, അമ്മിണി തോമസ്, സിബി രഘുനാഥൻ, കവിത രാജു, ദീപാ സജി,നജീമ പരികൊച്ച്,സെക്രട്ടറി ആര്‍ സുമ ഭായി അമ്മ, പ്രിൻസിപ്പൽ ബാബു തോമസ്, ഹെഡ്മാസ്റ്റർമാരായ ജോണികുട്ടി എബ്രഹാം, മൈക്കിൾ ജോസഫ്, റോസമ്മ ഫിലിപ്പ്, എ.ജെ ജോർജ്, വിഇഒ മാരായ സൗമ്യ കെ വി, ടോമിൻ ജോർജ്, ഹെഡ് ക്ലർക്ക് എ പത്മകുമാർ, ജെ എച്ച് ഐ ഷിജി പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments