Latest News
Loading...

വാഗമൺ റോഡ് നിർമാണം. ഒന്നാംഘട്ടം പൂർത്തീകരിച്ചു

ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ഒന്നാംഘട്ടം ജോലികൾ ഇന്ന് ശനിയാഴ്ച പൂർത്തീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. ഒന്നാംഘട്ടം റോഡ് നിർമാണവും രണ്ടാംഘട്ടം അനുബന്ധ ജോലികളുമായാണ് ജോലികൾ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാംഘട്ടം പൂർത്തിയായതോടെ സുഗമമായ വാഹനഗതാഗതത്തിന് റോഡ് തയാറായതായും എംഎൽഎ പറഞ്ഞു.

.റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റിംഗും സംരക്ഷണഭിത്തി നിർമാണവും ഓടനിർമാണവുമാണ് രണ്ടാംഘട്ടത്തിലുള്ളത്. കലുങ്കുകളുടെ അറ്റകുറ്റപ്പണിയും പൂർത്തീകരിക്കും. രണ്ടാംഘട്ടത്തിൽ ബാക്കിയുള്ള എല്ലാ ജോലികളും ഒരേസമയം മുന്നോട്ട് പോകും. കോൺക്രീറ്റിംഗിന് നാല് ടീമുകളെ നിയോ ഗിക്കും. 2 ടീമായി വാഗമണ്ണിലേയ്ക്കും അവിടെ നിന്ന് ഈരാറ്റുപേട്ടയിലേയ്ക്കുമായിട്ടാവും കോൺ ക്രീറ്റിംഗ്. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ 7 ദിവസം വാഹനം കയറ്റാതെ യാത്രക്കാരും വ്യാപാരി കളും സഹകരിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.

എംഎൽഎ സംസാരിക്കുന്നു : Facebook 

പൊതുജനങ്ങളുടെ സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണ്. 28ന് വ്യാപാരികളുടെയും ജനപ്രതിനി ധികളുടെയും യോഗം വിളിച്ചുചേർത്ത് ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് ഏപ്രിൽ അവസാനത്തോടെ റോ ഡ് നിർമാണജോലികൾ പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments