Latest News
Loading...

വ്യാപാരി വ്യവസായി സമിതി രാമപുരം യൂണിറ്റ് സമ്മേളനം

രാമപുരം: വ്യാപാരി വ്യവസായി സമിതിയുടെ രാമപുരം യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റായി ദീപു സുരേന്ദ്രനേയും സെക്രട്ടറിയായി എം ആർ രാജുവിനേയും വീണ്ടും തെരഞ്ഞെടുത്തു. രാമപുരം മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. 


.സമിതിയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ-ഏരിയ സമ്മേളനങ്ങൾ നടന്നു വരുന്നതിന്റെ ഭാഗമായാണ് രാമപുരം യൂണിറ്റ് സമ്മേളനവും നടന്നത്. സമ്മേളനം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദൻ അദ്ധ്യക്ഷത വഹിച്ചു. 


.സെക്രട്ടറി എം ആർ രാജു 2021-2022 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ മുഖ്യ പ്രഭാഷണം നടത്തി. ജോസ് കുറ്റ്യാനിമറ്റം, എം റ്റി ജാന്റീഷ്, അനൂപ് റ്റി ഒ, അശോക് കുമാർ പൂവക്കുളം, റോയ് ജോൺ, ജിബി പാലാ എന്നിവർ സംസാരിച്ചു.

.തുടർന്ന് സംസ്ഥാന ഗവണ്മെന്റ് കേരള ബാങ്ക് വഴി ചെറുകിട വ്യാപാരികൾക്ക് 4% പലിശ നിരക്കിൽ നൽകി വരുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് വിശദീകരണ ക്ലാസ്സും നടന്നു. 


.സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ദീപു സുരേന്ദ്രൻ (പ്രസിഡന്റ്), എം ആർ രാജു (സെക്രട്ടറി), ഷിജു തോമസ് (ട്രഷറർ), റോയി ജോൺ, ജോബി ജോർജ്ജ് (വൈസ് പ്രസിഡന്റുമാർ), വിശ്വൻ എസ്, രാജേഷ് ഷിവ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ജോബി ജോർജ്ജ് സ്വാഗതവും ട്രഷറർ ഷിജു തോമസ് നന്ദിയും പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments