Latest News
Loading...

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ സമ്മേളനം

രാമപുരം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ സമ്മേളനം രാമപുരം മൈക്കിൾ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്നു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം അദ്ധ്യക്ഷത വഹിച്ചു. 

രാമപുരത്തെ വ്യവസായ സംരംഭകൻ സണ്ണി കാഞ്ഞിരത്താംകുന്നേൽ, മുതിർന്ന വ്യാപാരി ജോണി ജ്യോതിക, ഭാരതീയ പാരമ്പര്യ നാട്ടു ചികിത്സാ രംഗത്ത് മികവ് തെളിയിച്ചിട്ടുള്ള ഇ എം രാജേഷ്കുമാർ ഇരുമ്പുകുത്തിയ്ക്കൽ എന്നിവരെ ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ രാമപുരം യൂണിറ്റ് കമ്മിറ്റിയുടെ ആദരവ് നൽകി. 
.ജില്ലാ സെകട്ടറി ജോജി ജോസഫ് സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി രാജു ജോൺ ചിറ്റേത്ത് റിപ്പോർട്ടും അവതരിപ്പിച്ചു. യോഗത്തിൽ ദീപു സുരേന്ദ്രൻ (പ്രസിഡന്റ്), അനൂപ് റ്റി ഒ (സെക്രട്ടറി), ജോസ് കുറ്റിയാനിമറ്റം, രാജു ജോൺ ചിറ്റേത്ത് (വൈസ് പ്രസിഡന്റുമാർ), അശോക് കുമാർ പൂവക്കുളം, ഗിൽബി നെച്ചിക്കാട്ട് (ജോയിന്റ് സെക്രട്ടറിമാർ), അജിത്കുമാർ അമ്പാടി (ട്രഷറർ) എന്നിവർ ഭാരവാഹികളായി 17 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 
എം റ്റി ജാന്റീഷ്, അന്നമ്മ രാജു, അജിത്കുമാർ അമ്പാടി, അശോക് കുമാർ പൂവക്കുളം എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദ്രൻ സ്വാഗതവും സെക്രട്ടറി എം ആർ രാജു നന്ദിയും പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments