കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജന കലോത്സവം ആരവം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് ഉദ്ഘാടനം നിര്‍വഹിച്ചു. വയോജനങ്ങളെ ആദരിക്കുന്നതിനും അവരെ സമൂഹത്തിന്റെ മൂഖ്യധാരയില്‍ നിര്‍ത്തുന്നതിനും കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് മാതൃകാപരമായി കാര്യങ്ങള്‍ ചെയ്യുന്നതില്‍ മുന്നിലുണ്ടെന്നും പ്രസിഡന്റ് കൂടിചേര്‍ത്തു.
.100 വയസിനുമേല്‍ പ്രായമുള്ള പഞ്ചായത്തിലെ മുതിര്‍ന്ന അംഗങ്ങളായ ശ്രീ. പദ്മനാഭന്‍ നായര്‍, നരിവേലില്‍, ശ്രീമതി. ഏലിക്കുട്ടി മലയിരുത്തി എന്നിവരെ യോഗത്തില്‍ ആദരിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. മാത്യു തോമസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ 200 ല്‍ അധികം വയോജനങ്ങള്‍ ആവേശത്തോടെ പങ്കെടുക്കുകയും 50 ല്‍ അധികം കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.
.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. രാജേഷ് ബി, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. രമ്യാ രാജേഷ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. മാത്യു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. സ്മിതാ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന്‍ , ശ്രീമതി. മഞ്ചു ദിലീപ് , അഡ്വ. അനീഷ് ജി, ശ്രീ. ഗോപി കെ.ആര്‍., ശ്രീ. ജോസഫ് പി.സി., ശ്രീമതി. മെര്‍ലി ജെയിംസ്, ശ്രീമതി. ലീലാമ്മ ബിജു, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ രമ്യാ രാജേഷ് എന്നിവര്‍ ആസംസകള്‍ അര്‍പ്പിക്കുകയും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ശ്രീമതി മിനികുമാരി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments