Latest News
Loading...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സാമൂഹികപ്രതിബന്ധതയോടെ

  
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടസമാപനത്തിൻ്റെ ഭാഗമായി കുട്ടികൾ വീടുകളിലേക്കും സമൂഹത്തിലേക്കും ഇറങ്ങിച്ചെന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കി. സാമൂഹികപ്രതിബന്ധതയോടെ കുട്ടികൾ യുവതീയുവാക്കൾക്കും മുതിർന്നവർക്കും ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണം കൊടുത്തു. 

.ലഹരിയുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തെയും സമ്പത്തിനെയും നശിപ്പിക്കുമെന്നു മാത്രമല്ല നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവിയെ വളരെ ദോഷകരമായി ബാധിക്കുമെന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു. 

സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിൽ വിവിധ മേഖലയിലുള്ള നിരവധി പേർക്ക് ബോധവൽക്കരണം കൊടുക്കുന്നതിനായി സാധിച്ചുവെന്ന് ഭാരവാഹികൾ പറഞ്ഞു. കുട്ടികൾ വ്യാപാര സ്ഥാപനങ്ങളിലും ടാക്സി സ്റ്റാൻഡുകളിലും വീടുകളിലും ചെന്ന് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. 

ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത വ്യക്തികളെ കൊണ്ട് ജീവിതകാലം ലഹരി ഉപയോഗിക്കുകയില്ല എന്ന് എഴുതി ഒപ്പും ശേഖരിച്ചാണ് കുട്ടികൾ മടങ്ങിയത്. പരിപാടികൾക്ക് അൽഫോൻസാ ബെന്നി, റിയ ജോർജ് , അസിൻ നാർസിസ ബേബി, സിയാമോൾ സിബി എന്നിവർ നേതൃത്വം നല്കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments