Latest News
Loading...

വാഹന ജാഥക്ക് സ്വീകരണം നൽകി.

സംസ്ഥാന സർക്കാരിന്റെ ലോട്ടറി തൊഴിലാളി വഞ്ചനക്കെതിരെ "കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷൻ" (INTUC) സംസ്ഥാന പ്രസിഡന്റ് ശ്രീ തോമസ് കല്ലാടൻ നയിക്കുന്ന സമര പ്രഖ്യാപന വാഹന ജാഥക്ക് ഈരാറ്റുപേട്ടയിൽ സ്വീകരണം നൽകി. ഈരാറ്റുപേട്ട സെൻട്രൽ ജംക്ഷനിൽ എത്തിച്ചേർന്ന ജാഥയെ വൻ ജനാവലിയുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. 
.കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ അരുൺകുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പൂഞ്ഞാർ ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ വി എം മുഹമ്മദ്‌ ഇല്ല്യാസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീകല ടീച്ചർ, തീക്കോയി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജെയിംസ്, ശ്രീ കെ ജി ഹരിദാസ്, അനസ് നാസർ, സുരേഷ് കാലായിൽ, എം ഐ ബേബി മുത്താനാട്ട്, ചാർളി അലക്സ്‌, എം സി വർക്കി, ജിജോ കാരക്കാട്ട്, പി എച്ച് നൗഷാദ്, 


കെ എസ് രാജു, INTUC മുണ്ടക്കയം മേഖല പ്രസിഡന്റ് T T സാബു, ടോമി മാടപ്പള്ളിൽ, വർക്കിച്ചൻ വയമ്പോത്തനാൽ,എബി കിഴക്കെത്തോട്ടം, വർക്കിച്ചൻ പൊട്ടംകുളം, ഹരി മണ്ണുമഠം,ലോട്ടറി തൊഴിലാളി അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ഷാജി,റോജി മുതിരേന്തിക്കൽ, ജോർജ് സെബാസ്റ്റ്യൻ,അഡ്വ സതീഷ് കുമാർ, അജിത്കുമാർ ബി നെല്ലിക്കച്ചാലിൽ, ഓൾവിൻ കാപ്പിലിപ്പറമ്പിൽ, അഭിരാം ബാബു, നൗഷാദ് വി പി എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments