Latest News
Loading...

'അംഗന്‍വാടിയില്‍ ആശ്വാസം. ' ഭീഷണിയായ വാകമരം വെട്ടിത്തുടങ്ങി

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഇടമലയില്‍ പ്രവര്‍ത്തിക്കുന്ന നാല്പതാം നമ്പര്‍ അംഗന്‍വാടിയ്ക്ക് ഭീഷണിയായി നിലനിന്നിരുന്ന കൂറ്റന്‍ വാകമരം വെട്ടി നീക്കാന്‍ നടപടി. ശനിയാഴ്ച ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ മരം പത്ത് ദിവസത്തിനകം വെട്ടിനീക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് അടിയന്തിര നടപടി സ്വീകരിച്ചത്. 

.ഇടമലയിലെ അംഗന്‍വാടിയ്ക്ക് സമീപത്തെ വലിയ വാകമരം വെട്ടിനീക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമായിരുന്നു. ഇത് സംബന്ധിച്ച് പലതവണ പരാതികളുയര്‍ന്നെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല.

 അംഗന്‍വാടിയിലെ കുട്ടിയുടെ രക്ഷിതാവ് ബാലവകാശ കമ്മീഷനിലും ഐസിഡിഎസിലും നല്കിയ പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താന്‍ നിര്‍ദേശിക്കുകയും ചെയ്തത്. 

.തുടര്‍ന്ന് അംഗന്‍വാടി തൊട്ടടുത്തുള്ള വാര്‍ഡ് മെംബറുടെ വീട്ടിലെ മുറിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച കൂടിയ പിടിഎ മീറ്റിംഗില്‍ 13-ാം തീയതി നടക്കുന്ന ലേലത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ മരംവെട്ടി നീക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. ശനിയാഴ്ച ഉച്ചയോടെ അഡ്വ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എയും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. 

.താലൂക്ക് വികസന സമിതി യോഗത്തില്‍ എല്‍ജെഡി പാലാ നിയോജക മണ്ഡലം പ്രസിഡന്റായ പീറ്റര്‍ പന്തലാനിയാണ് വിഷയം ഉന്നയിച്ചത്. മരം വെട്ടാത്ത പക്ഷം അധികാരികള്‍ക്കാവും ഉത്തരവാദിത്വമെന്ന് എഴുതിചേര്‍ക്കണമെന്ന് ആവശ്യമുയര്‍ത്തിയതോടെ അടിയന്തിര നടപടിയ്ക്ക് സമിതി നിര്‍ദേശിക്കുകയായിരുന്നു. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന്‍ നിര്‍ദേശിച്ചെങ്കിലും പിറ്റേന്ന് തന്നെ നടപടിയുണ്ടായി. ഞായരാഴ്ച ശിഖരങ്ങള്‍ ഇറക്കിയ മരം തിങ്കളാഴ്ച പൂര്‍ണമായും വെട്ടിമാറ്റും. 

.അതേസമയം കാര്യങ്ങള്‍ ഇത്രത്തോളം ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്ന് പീറ്റര്‍ പന്തലാനി പറഞ്ഞു. ജീവന് ഭീഷണിയുള്ള സന്ദര്‍ഭങ്ങളില്‍ പഞ്ചായത്തിന് തന്നെ മരം വെട്ടിമാറ്റുന്നതിനും ചെലവ് എഴുതിയെടുക്കുന്നതിനും അധികാരമുണ്ട്. ആര്‍ഡിഒയ്ക്കും മരം വെട്ടിമാറ്റാന്‍ ഉത്തരവിടാനാകും. രാഷ്ട്രീയം മാറ്റി വെച്ച് ഇത്തരം വിഷയങ്ങളില്‍ ദ്രുതഗതിയിലുള്ള നടപടികള്‍ക്കാണ് ജനപ്രതിനിധികള്‍ തയാറാവേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments